കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രോസിക്യൂഷനെ രൂക്ഷമായി വിമര്‍ശിച്ച് വിചാരണക്കോടതി. സാക്ഷികളെ ദിലീപ് സ്വാധീനിച്ചുവെന്നതിന് തെളിവുണ്ടോയെന്ന് കോടതി ചോദിച്ചു. നിഗമനങ്ങളുടെ അടിസ്ഥാനത്തില്‍ ആരോപണങ്ങള്‍ ഉന്നയിക്കരുത്. ജാമ്യം റദ്ദാക്കാന്‍ മതിയായ പുതിയ തെളിവുകളുണ്ടോ? പ്രോസിക്യൂഷന്‍ കൃത്യമായ തെളിവുകള്‍ ഹാജരാക്കണമെന്നും കോടതി പറഞ്ഞു. കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ വിമര്‍ശനം.
കോടതിയെ പുകമറയില്‍ നിര്‍ത്താന്‍ ശ്രമിക്കരുത്. പൊലീസ് പ്രോസിക്യൂട്ടറല്ലെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ ഓര്‍ക്കണം. കോടതിയില്‍ തെളിവുകളാണ് പ്രധാനമെന്നും കോടതി പറഞ്ഞു. കോടതി രേഖകള്‍ ചോര്‍ന്നുവെന്ന് ആരോപണത്തെ തുടര്‍ന്നായിരുന്നു വിമര്‍ശനം. ചോദ്യങ്ങളോട് പ്രോസിക്യൂഷന്‍ എന്തിനാണ് അസ്വസ്ഥത പ്രകടിപ്പിക്കുന്നത്. പൊതുജനാഭിപ്രായം നോക്കിയല്ല പ്രവര്‍ത്തിക്കേണ്ടത്. രേഖകള്‍ ചോര്‍ന്നിട്ടില്ലെന്നും കോടതി വ്യക്തമാക്കി. ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി കോടതി പരിഗണിക്കുകയാണ്.
Discussion about this post