കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ മുഖ്യമന്ത്രിയെ കണ്ട്, കേസന്വേഷണത്തിലെ ആശങ്കയറിയിച്ച് അതിജീവിത. സർക്കാർ ഇരക്കൊപ്പമെന്നും കേസിൽ അടിയന്തരമായി ഇടപെടൽ ഉണ്ടാകുമെന്നും അന്വേഷണത്തിൽ ആവശ്യമായ സഹായം ഉണ്ടാകുമെന്നും മുഖ്യമന്ത്രി ഉറപ്പു നൽകിയതായി അതിജീവത മാധ്യമങ്ങളോടു പറഞ്ഞു.
ഡി ജി പിയോടും എ ഡി ജി പിയോടും മുഖ്യമന്ത്രി ഫോണിൽ നേരിട്ട് സംസാരിച്ചു എന്നും മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച്ചയിൽ സംതൃപ്തി ഉണ്ട് എന്നും മാധ്യമങ്ങളോടു പറഞ്ഞു. ഇന്ന് രാവിലെയാണ് മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിക്കാൻ അതിജീവിത ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കൊപ്പം സെക്രട്ടേറിയറ്റിലെത്തിയത്.
Discussion about this post