കൊച്ചി: അന്വേഷണ സംഘത്തെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന്റെ സഹോദരി ഭർത്താവ് ടി. എൻ. സുരാജ് ചോദ്യം ചെയ്യലിന് ഹാജരായി. കളമശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസിലാണ് ഹാജരായത്. ദിലീപിന്റെ സഹോദരൻ അനൂപ് ചൊവ്വാഴ്ച ഹാജരാകും.
കേസില്‍ ദിലീപിന്റെയും മറ്റു പ്രതികളുടെയും ഫോണ്‍ പരിശോധനാ ഫലത്തിന്റെ പകർപ്പ് അന്വേഷണ സംഘത്തിന് ലഭിച്ചു. നിര്‍ണായകമായ ചില വിവരങ്ങള്‍ റിപ്പോര്‍ട്ടിലുണ്ട് എന്നാണ് വിവരം. ഇക്കാര്യത്തില്‍ വ്യക്തത വരുത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
സുരാജിനെയും അനൂപിനെയും ചോദ്യംചെയ്ത ശേഷം ദിലീപിനെയും ചോദ്യം ചെയ്യാൻ വിളിപ്പിക്കും. തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി തീരുമാനമെടുക്കും മുമ്പ് കൂടുതല്‍ തെളിവ് കണ്ടെത്താനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം.
Discussion about this post