കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ തുടരന്വേഷണം റദ്ദാക്കണമെന്ന നടന്‍ ദിലീപിന്‍റെ ഹര്‍ജി ഹൈക്കോടതി തള്ളി. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് തുടരന്വേഷണവുമായി മുന്നോട്ടു പോകാമെന്നും, ഏപ്രില്‍ 15നകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നുമാണ് കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. ജസ്റ്റിസ് സൗഭര്‍ ഇടപ്രകത്തിന്റെ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. അന്വേഷണസംഘം തുടരന്വേഷണത്തിന് മൂന്ന് മാസമാണ് ചോദിച്ചതെങ്കിലും ഒരു മാസം മാത്രമാണ് കോടതി അനുവദിച്ചിരിക്കുന്നത്.
ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് ക്രൈം ബ്രാഞ്ചിന് അന്വേഷണം തുടരാമെന്നും ഏപ്രില്‍ 15നകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി ഉത്തരവിട്ടത്. വിസ്താരം അവസാനഘട്ടത്തില്‍ എത്തിനില്‍ക്കെ തുടരന്വേഷണം പാടില്ല എന്ന ചട്ടമില്ലെന്ന പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ചുകൊണ്ട് ദിലീപിന്റെ ഹര്‍ജി കോടതി തള്ളുകയായിരുന്നു. തുടരന്വേഷണം നടത്തുന്നതിന് എന്താണ് കുഴപ്പമെന്നും, സത്യം തെളിയട്ടെ എന്നും ദിലീപിന്റെ അഭിഭാഷകരോട് കോടതി ചോദിച്ചു. മാത്രമല്ല, ബാലചന്ദ്രകുമാറിന്റെ വിശ്വാസ്യതയെ കുറിച്ച് ഈ ഘട്ടത്തില്‍ അഭിപ്രായമൊന്നും പറയുന്നില്ലെന്നും കോടതി വ്യക്തമാക്കി.
ദിലീപിന്റെ ഹര്‍ജിക്കെതിരെ ആക്രമിക്കപ്പെട്ട നടി എതിര്‍ കക്ഷി ചേര്‍ന്നിരുന്നു. തുടരന്വേഷണം ചോദ്യം ചെയ്യാന്‍ പ്രതിക്ക് കഴിയില്ല. തന്നെ കേള്‍ക്കാതെ തീരുമാനമെടുക്കുന്നത് തനിക്ക് നീതി ലഭിക്കുന്നതില്‍ പരിഹരിക്കാന്‍ കഴിയാത്ത വലിയ നഷ്ടമുണ്ടാക്കുമെന്നും നടി വ്യക്തമാക്കി. കേസിലെ പരാതിക്കാരിയാണ് താന്‍. നിയമപരമായി പ്രതിക്ക് തുടരന്വേഷണത്തെ ചോദ്യം ചെയ്യാന്‍ കഴിയില്ല. പല കേസുകളിലും സുപ്രീം കോടതി ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതിനാല്‍ നിയമപരമായി ദിലീപിന്റെ ഹര്‍ജി നിലനില്‍ക്കില്ലെന്നും, ഹര്‍ജിക്കെതിരെ മൂന്നാം എതിര്‍കക്ഷിയായി തന്നെ ചേര്‍ക്കണമെന്നുമായിരുന്നു ആവശ്യം
Discussion about this post