കൊച്ചി : സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണച്ചടങ്ങിലെ നടൻ അലൻസിയറിന്റെ വിവാദ പരാമർശത്തിനെതിരെ ധ്യാൻ ശ്രീനിവാസൻ. ഒരു സ്റ്റേജ് കിട്ടുമ്പോള്‍ പലർക്കും ഒന്ന് ആളാകാനും എന്തേലും പറഞ്ഞൊന്ന് ഷൈൻ ചെയ്യാനും തോന്നും അങ്ങനെയൊന്നായാണ് അലൻസിയറിന്റെ പ്രതികരണത്തെ താൻ കാണുന്നതെന്നാണ് ധ്യാൻ പറഞ്ഞത്.
നദികളിൽ സുന്ദരി യമുന എന്ന ചിത്രത്തിന്റെ പ്രമോഷൻ സമയത്ത് മാധ്യമപ്രവർത്തകരുമായി സംസാരിക്കവെയാണ് ധ്യാനിന്റെ പ്രതികരണം. ‘അത്തരം ഒരു അഭിപ്രായം ഉണ്ടെങ്കിൽ പരിപാടിക്ക് പോകാതിരിക്കുക. ഇത് പോയി അവാർഡ് വാങ്ങുകയും ചെയ്തു. ഇത് പറയാൻ വേണ്ടി പോയത് പോലെ എനിക്ക് തോന്നി.
ഒരു സ്റ്റേജ് കിട്ടുമ്പോള്‍ പലർക്കും ഒന്ന് ആളാകാനും എന്തേലും പറഞ്ഞൊന്ന് ഷൈൻ ചെയ്യാനും തോന്നും. എനിക്ക് അതിനെ അങ്ങനെയൊരു പബ്ലിസിറ്റിക്ക് വേണ്ടി ചെയ്തതായെ തോന്നിയുള്ളു. ഇതിനെതിരെ നടപടിയെടുക്കേണ്ടത് ഞാനല്ല, അങ്ങനെയൊരു പരാതി വന്നിട്ടുണ്ടെങ്കിൽ നടപടി എടുക്കണം.
സ്റ്റേറ്റ് അവാർഡ് നൽകുന്ന ചടങ്ങിൽ പോയി അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ ഇവിടുത്തെ സിസ്റ്റമാണ് അതിനെതിരെ നടപടി എടുക്കേണ്ടത്. നടപടി എടുക്കാത്തത് എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല.’- ധ്യാൻ ശ്രീനിവാസൻ
Discussion about this post