ലഖ്നൗ: ഉത്തര്‍പ്രദേശിലെ ഫിറോസാബാദില്‍ 19-കാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ അച്ഛന് അറസ്റ്റില്‍. ഫിറോസാബാദ് സ്വദേശിയായ മനോജ് റാത്തോഡി(42)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സംഭവം ദുരഭിമാനക്കൊലയാണെന്നും ഇതരജാതിക്കാരനുമായുള്ള മകളുടെ പ്രണയമാണ് കൊലപാതകത്തിന് കാരണമായതെന്നും പോലീസ് പറഞ്ഞു.
മനോജ്-നഗീന ദമ്പതിമാരുടെ നാല് മക്കളില്‍ മൂത്തയാളാണ് കൊല്ലപ്പെട്ട രുചി റാത്തോഡ്. കഴിഞ്ഞ ഒരുവര്‍ഷമായി ഏട്ടാ സ്വദേശിയായ സുധീര്‍ കുമാര്‍(21) എന്നയാളുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നു. ഇതരജാതിക്കാരനായ യുവാവുമായുള്ള പ്രണയത്തെ മനോജ് എതിര്‍ത്തു. എന്നാല്‍ പിതാവിന്റെ എതിര്‍പ്പ് മറികടന്ന് പെണ്‍കുട്ടി യുവാവുമായുള്ള ബന്ധം തുടര്‍ന്നു. ഇരുവരും ഇടയ്ക്കിടെ പരസ്പരം കാണുന്നതും പതിവായി.
Payyoli Varthakal is a Malayalam news portal that delivers news and views on politics, business and entertainment , we focus more on Local news, we also cover Kerala, national and international happenings.
© 2021 www.payyolivarthakal.com- Developed by IIC Web & powered by Wordpress.
© 2021 www.payyolivarthakal.com- Developed by IIC Web & powered by Wordpress.
Discussion about this post