പയ്യോളി: ജനകീയ പങ്കാളിത്തത്തോടെ കേരളത്തിലെ ഏറ്റവും മികച്ച ലൈബ്രറി ഒരുക്കി ജി വി എച്ച് എസ് എസ് പയ്യോളി വിസ്മയം തീർത്തു. പുസ്തക പയറ്റിലൂടെയും അഖിലേ കേരള നാടക വിരുന്നിലൂടെയും വിഭവ സമാഹരണം നടത്തി 50 ലക്ഷം രൂപ സമാഹരിച്ചാണ് ധനുസ്സ് – 2022 പൂർത്തീകരിച്ചത്.
കാനത്തിൽ ജമീല എം എൽ എ ലൈബ്രറി ഉദ്ഘാടനം നിർവ്വഹിച്ചു. തിക്കോടി പഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ് അധ്യക്ഷയായി. എച്ച് എം കെ എൻ ബിനോയ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ദുൽഖിഫിൽ, പഞ്ചായത്തംഗം ബിനു കാരോളി , പി ടി എ പ്രസിഡണ്ട് ബിജു കളത്തിൽ, എം പി ഷിബു , പടന്നയിൽ പ്രഭാകരൻ, സി പി സദഖത്തുള്ള, പ്രിൻസിപ്പൽ കെ പ്രദീപൻ , വി എച്ച് സി പ്രിൻസിപ്പൽ കെ സജിത്ത്, സി.പിനീഫ, സി എം മനോജ് കുമാർ, യു കെ അനിത, ടി ഖാലിദ് പ്രസംഗിച്ചു.
Discussion about this post