വടകര : ഒരോ പ്രദേശത്തെയും വികസന പ്രവർത്തനങ്ങൾ അതാത് പ്രദേശത്തെ ജനങ്ങളാണ് തീരുമാനിക്കേണ്ടത്. എന്നാൽ ഇപ്പോൾ നടക്കുന്നത് നുണ പറയുന്ന ഭരണാധികാരികളും, നിക്ഷേപ ഭീകരതയുടെ വക്താക്കളും ചേർന്നാണ്. അതുകൊണ്ടാണ് ജനങ്ങൾ വികസന പ്രവർത്തനങ്ങളെ ഭീതിതിയോടെ കാണുന്നത്. സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി യുടെ രണ്ടാം വാർഷിക ദിനത്തിൽ സംഘടിപ്പിച്ച ഉപവാസസമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനകീയ സമരങ്ങൾ മൂലധനശക്തികൾക്കും,
അതിന്റെ ദല്ലാളുകളായ ഭരണകൂടങ്ങൾക്കും എതിരെ മാറേണ്ടതുണ്ട്. സി നിജിൻ അധ്യക്ഷത വഹിച്ചു. സിൽവർ ലൈൻ വിരുദ്ധ സംസ്ഥാന സമിതി ചെയർമാൻ പി ബാബുരാജ്,സി ആർ നീലകണ്ഠൻ, ജോസഫ് എം പുതുശ്ശേരി, മിനി കെ ഫിലിപ്പ്, ശൈവപ്രസാദ്, മാരിയ അബു, രാമചന്ദ്രൻ വരപ്രത്ത്, ജിശേഷ് കുമാർ, സിന്ധു ജെയിംസ്, റോസ്‌ലിൻ ഫിലിപ്പ്,
സതീശൻ കുരിയാടി, രാജീവൻ, ഒ. എം അസീസ്, ശശി വള്ളിക്കാട്, പി എം ശ്രീകുമാർ, പി കെ സജിത്ത് , കെ ജയരാജൻ, എന്നിവർ പ്രസംഗിച്ചു. ഒ കെ അശോകൻ സ്വാഗതവും, പവിത്രൻ കക്കോക്കര നന്ദിയും പറഞ്ഞു.
Discussion about this post