തിക്കോടി: ഗ്രാമപഞ്ചായത്തിൽ വികസന സെമിനാർ സംഘടിപ്പിച്ചു. കൊയിലാണ്ടി നിയോജക മണ്ഡലം എം എൽ എ കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്തു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ് അധ്യക്ഷത വഹിച്ചു.

മേലടി ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സുരേഷ് ചങ്ങാടത്ത്, തിക്കോടി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ആർ വിശ്വൻ, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ പി ഷക്കീല, എൻ എം ടി അബ്ദുള്ള കുട്ടി,

സന്തോഷ് തിക്കോടി, ആസൂത്രണ സമിതി ഉപാധ്യക്ഷൻ ബിജു കളത്തിൽ, പി ജനാർദ്ദനൻ, എം കെ പ്രേമൻ, ഇ ശശി, കെ പി രമേശൻ, മജീദ് മന്ദത്ത്, സി ഡി എസ് ചെയർപേഴ്സൺ പുഷ്പ ചിറപ്പുറത്ത് പ്രസംഗിച്ചു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രനില സത്യൻ പദ്ധതി വിശദീകരിച്ചു.

തുടർന്ന് 14-ാം പഞ്ചവത്സര പദ്ധതി വികസന രേഖ തയ്യാറാക്കുന്നതിൽ സഹായിച്ച രുഗ്മാംഗദൻ മാസ്റ്ററേയും, ഭാസ്കരൻ മാസ്റ്ററേയും എസ് സി ഫണ്ട് 100% പൂർത്തീകരിച്ച നിർവഹണ ഉദ്യോഗസ്ഥരെയും, നികുതി പിരിവ് 100 % പൂർത്തീകരിക്കുന്നതിന് നേതൃത്വം നൽകിയ പഞ്ചായത്ത് ഉദ്യോഗസ്ഥരെയും ചടങ്ങിൽ ആദരിച്ചു. വൈസ് പ്രസിഡന്റ് രാമചന്ദ്രൻ കുയ്യണ്ടി സ്വാഗതവും സെക്രട്ടറി രാജേഷ് ശങ്കർ നന്ദിയും പറഞ്ഞു.



Discussion about this post