പയ്യോളി: സംയുക്ത തീരദേശ വികസന സമിതിയുടെ ആഭിമുഖ്യത്തിൽ അയനിക്കാട് സേവന നഗറിൽ വികസന സദസ്സ് സംഘടിപ്പിച്ചു.

തീരദേശ മേഖലയിൽ കൈവരിക്കേണ്ട വികസന സാധ്യതകളെ പൊതു സമൂഹത്തിന് ബോധ്യപ്പെടുത്തുക എന്നതാണ് സദസ്സിൻ്റ ഉദ്ദേശ്യം. ഇരിങ്ങൽ സർഗ്ഗാലയ സി ഇ ഒ ടി ഭാസ്ക്കരൻ സദസ്സ് ഉദ്ഘാടനം ചെയ്തു.

നഗരസഭാംഗം സി ടി ഷൈമ ശ്രീജു അധ്യക്ഷത വഹിച്ചു. സംഘടനാ പ്രതിനിധികളായ വി ഗോപാലൻ, സി എൻ ബാലകൃഷ്ണൻ, കെ ഫൽഗുനൻ, കെ സി ശശിധരൻ മാസ്റ്റർ, രാജൻ കൊളാവിപ്പാലം,

റഷീദ് പാലേരി, കെ ടി രാജീവൻ, എം ടി നാണു മാസ്റ്റർ, കബീർ ഉസ്താദ്, പരം ജ്യോതി, പി പി പ്രഭാകരൻ, എ ജെ സുൻജിത്ത് പ്രസംഗിച്ചു. കെ ടി കേളപ്പൻ സ്വാഗതവും എം ടി അബ്ദുള്ള നന്ദിയും പറഞ്ഞു.

Discussion about this post