കൊയിലാണ്ടി: ഒന്നേകാൽ വർഷം സസ്പെൻ്റ് ചെയ്ത് പുറത്ത് നിർത്തിയ ജീവനക്കാരിയെ നിരപരാ ധിയാണെന്ന് തെളിഞ്ഞിട്ടും തിരികെ എടുക്കാതെ നീട്ടികൊണ്ടു പോകുന്ന നടപടി ദേവസ്വത്തിനു തന്നെ വലിയ ദോഷവും നഷ്ടവും വരുത്തിവെക്കുമെന്ന് പിഷാരികാവ് ദേവസ്വം മുൻ ട്രസ്റ്റി ബോർഡ് ചെയർമാനും നിലവിൽ ട്രസ്റ്റി അംഗവുമായ പുനത്തിൽ നാരായണൻകുട്ടി നായർ പറഞ്ഞു. പിഷാരികാവ് ദേവസ്വത്തിലെ ജീവനക്കാരിക്കെതിരായ ആരോപണങ്ങളിൽ നിലപാട് വ്യക്തമാക്കുകയായിരുന്നു അദ്ദേഹം.

പുനത്തിൽ നാരായണൻകുട്ടി നായരുടെ കുറിപ്പിൽ നിന്നും:
കൊല്ലം പിഷാരികാവ് ക്ഷേത്ര ഭണ്ഡാരം പണാപഹരണ കേസിൽ ഞാൻ ട്രസ്റ്റി ബോർഡ് ചെയർമാനായിരുന്ന കാലത്താണ് അന്നത്തെ എക്സിക്യൂട്ടിവ് ഓഫിസർ ട്രസ്റ്റി ബോർഡ് തീരുമാനപ്രകാരം ഒരു ഡൊമസ്റ്റിക്ക് എൻക്വയറിക്ക് വേണ്ടി അസ്വ: ചന്ദ്രശേഖരൻ്റെ നേതൃത്വത്തിൽ എൻക്വയറി കമ്മിഷനെ നിയമിച്ചത്. ടി കമ്മീഷൻ കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും തെളിവുകളും ശേഖരിക്കുകയും പരാതിക്കാരെ വിളിച്ചു വരുത്തി തെളിവെടുക്കുകയും സി സി ടി വി ദൃശ്യങ്ങൾ വിശദമായി പരിശോധിക്കുകയും ചെയ്ത ശേഷം 9-05-22 ന് റിപ്പോർട്ട് സമർപ്പിക്കുകയുമുണ്ടായി.

റിപ്പോർട്ട് 20-05-22 ന് ട്രസ്റ്റി ബോർഡ് മുമ്പാകെ വെക്കുകയും ഇപ്പോഴത്തെ എക്സിക്യൂട്ടീവ് ഓഫിസർ ഷാജി റിപ്പോർട്ട് മുഴുവനും വായിച്ചു കേൾപ്പിക്കുകയും ചെയ്തു. ടി കമ്മീഷൻ റിപ്പോർട്ട് തള്ളി കളഞ്ഞു കൊണ്ട് കമ്മീഷനെ നിയമിച്ചത് ട്രസ്റ്റി ബോർഡിൻ്റെ അറിവോടയല്ലെന്ന് പറയുന്ന ട്രസ്റ്റി ബോർഡ് അംഗങ്ങളുടെ നടപടി തികച്ചും അപഹാസ്യമാണ്.

കുറ്റം തെളിയിക്കാനുതകുന്ന യാതൊരു പ്രത്യക്ഷമായ തെളിവുകളും റിപ്പോർട്ടിലില്ലാത്ത കാരണത്താൽ 17 വർഷ കാലത്തോളം സേവന കാലം പൂർത്തിയാക്കിയ, ഇന്നുവരെ ഒരു പരാതിയും ഇല്ലാതിരുന്ന സ്ഥിരം ജീവനക്കാരിയെ മനപൂർവ്വം വ്യക്തിഹത്യ നടത്തുകയും മാനഹാനി വരുത്തുന്ന തരത്തിലുമുള്ള നിയമ വിധേയമല്ലാത്ത നടപടികൾ ചില വ്യക്തികളുടെയും മറ്റും പ്രേരണയോടെയും താൽപര്യപ്രകാരമാണെന്ന് പ്രത്യക്ഷത്തിൽ ബോധ്യപ്പെടുന്നതാണ്. ഈ നടപടികൾ നിയമപരമായി നില നിൽക്കുന്നതല്ലാത്തതും പ്രത്യക്ഷമായി ഒരു തെളിവും ലഭിക്കാത്ത സാഹചര്യത്തിൽ ഒരുപാധിയുമില്ലാതെ ജീവനക്കാരിയെ ജോലിയിൽ തിരികെ എടുക്കണമെന്നാണ് എൻ്റെ അഭിപ്രായം.

അല്ലാത്തപക്ഷം നിയമവിധേയമല്ലാത്ത നടപടികളുമായി മുന്നോട്ട് പോവുകയാണെങ്കിൽ, അതുമൂലം ദേവസ്വത്തിന് ഭാരിച്ച ധനനഷ്ടം ഉണ്ടാകുമെന്നും ആയതിന് ട്രസ്റ്റി ബോർഡും ചെയർമാനും ഉത്തരവാദിയായിരിക്കുമെന്ന് ഓർമിപ്പിക്കുന്നു. സമയാസമയങ്ങളിൽ മാറി മാറി വരുന്ന അഭിപ്രായങ്ങൾ ട്രസ്റ്റി ബോർഡിൻ്റെ തീരുമാനപ്രകാരമാണെന്ന് പറയുന്നത് ശരിയല്ല. ഈ കാര്യത്തിൽ എൻ്റെ ശക്തമായ തീരുമാനം കഴിഞ്ഞ ബോർഡ് യോഗത്തിൽ പറഞ്ഞിട്ടുള്ളതുമാണ്. കെ എസ് ആർ ബാധകമായിട്ടുള്ള ജീവനക്കാരുടെ പേരിൽ നടപടിയെടുക്കുന്നത് തികച്ചും നിയമപരമായിരിക്കണമെന്നും ഒന്നേകാൽ വർഷത്തോളം സസ്പെൻ്റ് ചെയ്ത് പുറത്ത് നിർത്തിയ ജീവനക്കാരിയെ നിരപരാ ധിയാണെന്ന് തെളിഞ്ഞിട്ടും തിരികെ ജോലിയിലെടുക്കാതെ നീട്ടികൊണ്ടു പോകുന്ന നടപടി ദേവസ്വത്തിനു തന്നെ വലിയ ദോഷവും നഷ്ടവും വരുത്തിവെക്കുമെന്ന് ഓർമിപ്പിക്കുന്നു.
ഒപ്പ്
28-05-22
പി നാരായണൻ കുട്ടി നായർ
ട്രസ്റ്റി ബോർഡ് മെമ്പർ

Discussion about this post