കൊയിലാണ്ടി: ദേശീയ പഞ്ച ഗുസ്തി ടൂർണ്ണമെൻറിൽ സ്വർണ്ണ മെഡൽ കരസ്ഥമാക്കിയ വിമൽ ഗോപിനാഥനെ കൊയിലാണ്ടി എ കെ ജി സ്പോർട്സ് സെൻറർ ഉപഹാരം നൽകി അനുമോദിച്ചു.

പി വിശ്വൻ, കെ ദാസൻ, കെ സത്യൻ, കെ ഷിജു എന്നിവർ ചേർന്ന് ഉപഹാരം സമർപ്പിച്ചു.
യു കെ ചന്ദ്രൻ, സി കെ മനോജ് പ്രസംഗിച്ചു.

കൊയിലാണ്ടിയിലെ ശിശുരോഗ വിദഗ്ദൻ ഡോ. ഗോപിനാഥൻ്റെയും പത്മജ ഗോപിനാഥൻ്റെയും മകനാണ് വിമൽ ഗോപിനാഥ്.

സെപ്തംബറിൽ ഫ്രാൻസിൽ നടക്കുന്ന ലോക ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുവാനുള്ള തയ്യാറെടുപ്പിനിടയിലാണ് അദ്ദേഹത്തിന് സ്വീകരണവും അനുമോദനവും സംഘടിപ്പിച്ചത്.

Discussion about this post