പയ്യോളി: മുഖ്യമന്ത്രിയെ ആക്രമിക്കാനുള്ള കോൺഗ്രസ് ഗൂഢാലോചനയിൽ പ്രതിഷേധിച്ചും
കേരളത്തെ കലാപ ഭൂമിയാക്കാനുള്ള ബി ജെ പി -കോൺഗ്രസ് നീക്കത്തെ തിരിച്ചറിയുക, എന്നീ മുദ്രാവാക്യങ്ങളുയർത്തി ജനാധിപത്യ മഹിളാ അസോസിയേഷൻ്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.
സി പി ഐ എം ജില്ലാ കമ്മിറ്റി അംഗം ഡി ദീപ ഉദ്ഘാടനം ചെയ്തു. ടി കെ ഷീജ അധ്യക്ഷത വഹിച്ചു.
പി വി ശ്രുതി, പുഷ്പഗ്രീൻവ്യു, സിന്ധു ശശി, പി ടി റീമ, അഖില മൂടാടി എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.
ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രകടനവും പൊതുയോഗവും, വീഡിയോ കാണാം..
Discussion about this post