

പയ്യോളി: ജനാധിപത്യ മഹിള അസോസിയേഷൻ പയ്യോളി ഏരിയ സമ്മേളനത്തിന് ഉജ്ജ്വല തുടക്കം. പൊതുസമ്മേളനം എം സി ജോസഫൈൻ നഗറിൽ സംസ്ഥാന കമ്മിറ്റി അംഗം സോഫിയ മെഹർ ഉദ്ഘാടനം ചെയ്തു.

ഏരിയ പ്രസിഡന്റ് ഡി ദീപ അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡന്റ് കാനത്തിൽ ജമീല എം എൽ എ, ടി ഷീബ, വി കെ കമല പ്രസംഗിച്ചു. ഏരിയ സെക്രട്ടറി പി കെ ഷീജ സ്വാഗതം പറഞ്ഞു.

വൈകുന്നേരം അയനിക്കാട് കുറ്റിയിൽ പീടികയിൽ നിന്നും ആരംഭിച്ച നൂറുകണക്കിന് വനിതകൾ അണിനിരന്ന പ്രകടനം ഏരിയയിലെ സംഘടനയുടെ ശക്തിവിളിച്ചോതുന്നതായിരുന്നു. ശനി രാവിലെ 9 ന് അയനിക്കാട് 24 -ാം മൈൽസിലെ പി പി ശൈലജ നഗറിൽ വച്ച് നടക്കുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന ജോയിൻ്റ് സെക്രട്ടറി കെ കെ ലതിക ഉദ്ഘാടനം ചെയ്യും. പ്രസിഡൻറ് ഡി ദീപ പതാക ഉയർത്തും.





Discussion about this post