പയ്യോളി: നഗരസഭയിലെ നഗര തെരുവ് കച്ചവട സമിതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഐ എൻ ടി യു സി സംഘടനയായ നാഷണൽ ഫുട്പാത്ത് ഉന്തുവണ്ടി പെട്ടികട തൊഴിലാളി യൂണിയൻ (എൻ എൻ എഫ് യു പി ടി യു) പാനലിലെ മുഴുവൻ സ്ഥാനാർഥികളും വിജയിച്ചു. എട്ട് സ്ഥാനാർഥികളായിരുന്നു മത്സര രംഗത്തുണ്ടായിരുന്നത്.ഇവരിൽ രണ്ട് വനിതകൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.
എൻ എൻ എഫ് യു പി ടി യു സ്ഥാനാർഥികളായി മത്സരിച്ച ഗിരീഷ് എം വി (44 വോട്ട് ), ഗിരീഷ് ടി ഇ (44 വോട്ട് ), മുനീർ എം കെ (43 വോട്ട് ), രാജൻ വി എം (45 വോട്ട് ), കുഞ്ഞബ്ദുള്ള എൻ എം (44 വോട്ട് ), മുസ്തഫ കാവിൽ (44 വോട്ട്) എന്നിവരാണ് വിജയം കൈവരിച്ചത്. സി ഐ ടി യു – ഐ എൻ ടി യു സി (ഒരു വിഭാഗം) സഖ്യ സ്ഥാനാർഥികളായി മത്സരിച്ച അലി എം സി (7 വോട്ട്), രവീന്ദ്രൻ സി (8 വോട്ട് ),
ഉസ്മാൻ പി കെ (7 വോട്ട്), ചന്ദ്രൻ പി ടി (7 വോട്ട് ), കാസ്മി മണ്ണൻ ചാലിൽ (7 വോട്ട്), ഉബൈദ് കടവിൽ (7 വോട്ട് ) എന്നിവരാണ് പരാജയപ്പെട്ടത്. എൻ എൻ എഫ് യു പി ടി യു – ഐ എൻ ടി യു സി സ്ഥാനാർഥികളായ സുമതി എം എസ്, ശോഭ പി. കെ എന്നിവരെ നേരത്തേ എതിരില്ലാതെ തിരഞ്ഞെടുത്തിരുന്നു.
എൻ എൻ എഫ് യു പി ടി യു ആഹ്ളാദ പ്രകടനവും അനുമോദന യോഗവും
പയ്യോളി ടൗണിൽ നടന്ന ആഹ്ലാദ പ്രകടനവും അനുമോദന യോഗവും ഇ കെ ശീതൾ രാജ് ഉദ്ഘാടനം ചെയ്തു. കെ ടി വിനോദൻ വിജയികളെ അനുമോദിച്ചു. പ്രവീൺ നടക്കുടി അധ്യക്ഷത വഹിച്ചു. മനോജ് എൻ എം, ഇ കെ ബിജു, നിഷാദ് വി കെ, ശ്രീജിത്ത് കോട്ടക്കൽ, ഫൈസൽ വി പി എന്നിവർ സംസാരിച്ചു.
Discussion about this post