ന്യൂഡല്‍ഹി: ഗോകുല്‍പുരിയിലുള്ള കുടിലുകളില്‍ വന്‍ അഗ്നിബാധ. ഏഴ് പേര്‍ മരിച്ചു. 60 പേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ടെന്നാണ് വിവരം. ഇന്ന് പുലര്‍ച്ചെ 1 മണിയോടെയാണ് തീപിടിത്തം ഉണ്ടായത്.
അടുത്തടുത്തായി സ്ഥിതിചെയ്തിരുന്ന 30-ഓളം കുടിലുകളില്‍ തീപിടിത്തമുണ്ടായതായി നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയിലെ അഡീഷണല്‍ ഡിസിപി ദേവേഷ് കുമാര്‍ പറഞ്ഞു. ഉടന്‍തന്നെ അഗ്നിരക്ഷാ ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. 13 ഫയര്‍ എഞ്ചിനുകള്‍ എത്തിയാണ് പുലര്‍ച്ചെ നാല് മണിയോടെ തീ നിയന്ത്രണവിധേയമാക്കിയത്.
Discussion about this post