ന്യൂഡൽഹി: ഡല്‍ഹിയിലെ രോഹിണിയില്‍ 8 വയസുകാരനെ സുഹൃത്തായ പതിയുന്നുകാരന്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന തര്‍ക്കമാണ് കൊലപാതകത്തിന് കാരണമായത്. പ്രതിയെ പൊലീസ് പിടികൂടി ഒബ്‌സര്‍വേഷന്‍ ഹോമിലേക്ക് മാറ്റി.
ശനിയാഴ്ച ഉച്ചയോടെയാണ് വീടിന് മുറ്റത്ത് നിന്ന് കളിച്ചുകൊണ്ടിരുന്ന ആണ്‍കുട്ടിയെ കാണായത്. തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. സുഹൃത്തിനെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്ത് വന്നത്. എട്ടുവയസുകാരനെ കാട്ടിലേക്ക് കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു എന്ന് രോഹിണി ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ പ്രണവ് തായല്‍ പറഞ്ഞു. കല്ല് കൊണ്ട് അടിച്ച് കൊലപ്പെടുത്തിയെന്നും ഫോണ്‍ തട്ടിയെടുത്തുവെന്നുമാണ് പ്രതി വെളിപ്പെടുത്തിയത്.
കുട്ടിയുടെ മൃതദേഹവും മൊബൈൽ ഫോണും സൊഹാതി ഗ്രാമത്തിലെ ഒരു കാട്ടുപ്രദേശത്തുനിന്നു കണ്ടെടുത്തു. പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തി. നേരത്തെ എട്ടു വയസുകാരന്‍റെ അമ്മയുടെ കുറച്ചു പണവും വസ്തുക്കളും നഷ്ടപ്പെട്ടിരുന്നു. ഇതിനു പിന്നിൽ കൗമാരക്കാരൻ ആണെന്നുള്ള സംശയവും ആരോപണവുമാണ് ഇരുവരും തമ്മിൽ വഴക്കുണ്ടാകാൻ കാരണം.
Discussion about this post