ന്യൂഡൽഹി: ഡല്‍ഹി വിമാനത്താവളത്തില്‍ 15 കിലോ സ്വര്‍ണവുമായി രണ്ട് കെനിയന്‍ പൗരന്മാർ പിടിയിലായി. 7.5 കോടി രൂപ വിലമതിക്കുന്ന സ്വര്‍ണവുമായാണ് അറസ്റ്റിലായത്. ഡല്‍ഹി വിമാനത്താവളത്തില്‍ അടുത്തിടെ നടന്ന ഏറ്റവും വലിയ സ്വര്‍ണവേട്ടയാണിത്.
തിങ്കളാഴ് നെയ്റോബിയില്‍ നിന്നാണ് ഇവര്‍ ഡല്‍ഹിയിലെത്തിയത്. എയര്‍പോര്‍ട്ടില്‍ നടന്ന പരിശോധനയിലാണ് സ്വര്‍ണം കണ്ടെത്തിയത്. ഇതിനു മുന്‍പ് നിരവധി പ്രാവശ്യം സ്വര്‍ണവുമായി ഇന്ത്യയിലേക്ക് എത്തിയിട്ടുണ്ടെന്ന് പിടിയിലായവരില്‍ ഒരാള്‍ മൊഴി നല്കി. ഇവരെ കൂടുതല്‍ ചോദ്യം ചെയ്തുവരികയാണ്.
Discussion about this post