പയ്യോളി : ലഹരിക്കെതിരെയുള്ള പ്രതിരോധ-ബോധവൽക്കരണ പ്രവർത്തനങ്ങൾക്ക് രൂപം നല്കുന്ന ദേശീയ പദ്ധതിയായ നശാ മുക്ത് ഭാരതിൻ്റെയും എക്സൈസ് വകുപ്പിൻ്റെയും വിമുക്തിമിഷൻ്റെയും ആഭിമുഖ്യത്തിൽ ജില്ലാ ഭരണകൂടത്തിൻ്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന സമഗ്ര ലഹരി വിരുദ്ധ പ്രതിരോധ ബോധവൽക്കരണ പരിപാടിയായ പുതു
ലഹരിയിലേക്ക് എന്ന പരിപാടിയുടെ പ്രചരണ വാഹനം ഇന്ന് (ജൂൺ 29 ബുധനാഴ്ച ) വൈകീട്ട് 6 മണിക്ക് പയ്യോളിയിലെത്തും. ജീവിതത്തിൽ ഉന്മാദവും സന്തോഷവും നല്കുന്ന ആരോഗ്യകരമായ ശീലങ്ങളെയും പ്രവർത്തനങ്ങളെയുമാണ് പുതുലഹരിയിലേക്ക് എന്ന
ആശയം കൊണ്ട് ഉദ്ദേശിക്കുന്നത്. ജില്ലയിലുടനീളമുള്ള പൊതു ഇടങ്ങളിലും കാമ്പസുകളിലും വാഹന പ്രചാരണവും, വോട്ടെടുപ്പും നടത്തപ്പെടുന്നുണ്ട്.
Discussion about this post