കൊയിലാണ്ടി : മുംബൈ ഭീകരാക്രമണത്തിന് 15 വർഷം പിന്നിടുമ്പോൾ കോഴിക്കോട് ജില്ലയിലെ സൈനിക കൂട്ടായ്മ ആയ കാലിക്കറ്റ് ഡിഫെൻസ് ട്രസ്റ്റ് ആൻഡ് കെയർ ന്റെ നേതൃത്വത്തിൽ ഭീകരതക്ക് എതിരെ ദീപം തെളിയിച്ചു.
കൊയിലാണ്ടി പുതിയ ബസ്സ്റ്റാൻഡ് പരിസരത്ത് കാലിക്കറ്റ് ഡിഫൻസിന്റെ കൊയിലാണ്ടിഏരിയയിൽ ഉള്ള മെമ്പർമാരും അവരുടെ കുടുംബാംഗങ്ങളും ഒത്തുചേർന്ന് ദീപം തെളിയിച്ചു. കൊയിലാണ്ടി സബ് ഇൻസ്പെക്ടർ തങ്കരാജൻ പരിപാടി ഉദ്ഘാടനം ചെയ്തു.
യോഗത്തിൽ മനോജ് പൂക്കാട്, ഹരിനാരായണൻ മുചുകുന്ന്, മണികണ്ഠൻ മുത്താമ്പി, രാമകൃഷ്ണൻ ചെങ്ങോട്ടുകാവ്, സുഭാഷ് അരിക്കുളം എന്നിവർ പ്രസംഗിച്ചു. കോഴിക്കോടിന്റെ വിവിധ ഭാഗങ്ങളിൽ (താമരശ്ശേരി, കുറ്റ്യാടി, പേരാമ്പ്ര, ചെറുകുളം, കൊയിലാണ്ടി, വടകര, കോഴിക്കോട് മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ ദീപം തെളിയിക്കൽ പരിപാടി സംഘടിപ്പിച്ചു.
Discussion about this post