കൊയിലാണ്ടി: കഴിഞ്ഞ ദിവസം കാപ്പാട് ഏഴു വയസ്സുകാരൻ മരിച്ചത് കൊലപാതകമെന്നു പൊലീസ്. യുവതിയായ അമ്മ തലയണ വച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് കണ്ടെത്തൽ. തുടർന്ന് കുട്ടിയുടെ അമ്മയെ പൊലീസ് കസ്റ്റഡിയിലെടുത്തു. സൂപ്പിക്കണ്ടി “തുഷാര’യിൽ ഹംദാൻ ഡാനിഷാണ് കഴിഞ്ഞ ദിവസം മരിച്ചത്. അമ്മയെ ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണെന്നും കൂടുതൽ വിവരങ്ങൾ പറയാറായിട്ടില്ലെന്നും പോലീസ് വൃത്തങ്ങൾ അറിയിച്ചു.

ഹൃദയാഘാതം മൂലം മരിച്ചെന്നാണ് ആദ്യം പറഞ്ഞത്. സംശയം തോന്നി പോസ്റ്റുമോർട്ടം നടത്തിയപ്പോഴാണ് കൊലപാതകമെന്ന് വ്യക്തമായത്. അതേ സമയം, അമ്മ മാനസിക വെല്ലുവിളിക്കു ചികിത്സയിലുള്ള ആളെന്നാണ് സൂചന. ഞായറാഴ്ച പുലർച്ചെ 2 മണിക്കാണ് ഹംദാനെ അവശനിലയിൽ കണ്ടത്. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുട്ടിയുടെ മരണത്തിൽ സംശയം തോന്നിയ ഡോക്ടർ പൊലീസിനെ അറിയിക്കുകയായിരുന്നു. അത്തോളി ഇലാഹിയ ഇംഗ്ലീഷ് സല്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു ഹംദാൻ.





































Discussion about this post