കൊയിലാണ്ടി: അത്തോളിയിലെ ഏഴു വയസ്സുകാരൻ്റെ മരണം കൊലപാതകം. സംഭവവുമായി ബന്ധപ്പെട്ട് മാതാവ് അറസ്റ്റിൽ. കാപ്പാട് സൂപ്പിക്കണ്ടി തുഷാരയിൽ ഡാനിഷ് ഹുസൈന്റെ മകൻ ഹംദാൻ ഡാനിഷ് ഹുസൈനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ കുട്ടിയുടെ മാതാവ് കാപ്പാട് മഹൽ ജുമൈലയാണ് അറസ്റ്റിലായത്.

ഇവർക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നാണ് പറയുന്നത്.
ഇന്നലെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടി ഹൃദയാഘാതംമൂലം മരിച്ചു എന്നാണ് ആദ്യം പറഞ്ഞത്. എന്നാൽ മരണത്തിൽ അസ്വാഭാവികത തോന്നിയതിനെത്തുടർന്ന് ബന്ധുക്കളും നാട്ടുകാരും സംശയം പ്രകടിപ്പിച്ചു.

ഡോക്ടർമാരും മരണത്തിൽ സംശയ സൂചന നൽകിയതോടെ പോസ്റ്റുമോർട്ടം നടത്തുകയായിരുന്നു. തുടർന്നാണ് മരണം ശ്വാസംമുട്ടിയാണെന്ന് വ്യക്തമായത്. ബന്ധുക്കളുടെ പരാതിയിലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. അത്തോളി പോലീസ് അറസ്റ്റ് ചെയ്ത ഇവരെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും.



































Discussion about this post