
വടകര: കല്ലേരിയിലെ സജീവൻ മരിച്ച സംഭവത്തിൽ എസ്ഐ ഉൾപെടെ മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. എസ്ഐ നിജീഷ്, ജിഡി ചാർജ് ഡ്യൂട്ടിയിലുണ്ടായിരുന്ന എഎസ്ഐ അരുൺ, പാറാവ് നിന്ന എസ് സി പി ഒ ഗിരീശൻ എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തത്.

സജീവന്റെ മരണത്തിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന പ്രാഥമിക വിലയിരുത്തലിന്റെ
അടിസ്ഥാനത്തിലാണ് അച്ചടക്ക നടപടി. സംഭവവുമായി ബന്ധപ്പെട്ട് ഉത്തരമേഖല ഐ ജി ടി വിക്രമും, ഡി ഐ ജി രാഹുൽ ആർ നായരും സ്റ്റേഷനിലെത്തിയിരുന്നു.
അടിസ്ഥാനത്തിലാണ് അച്ചടക്ക നടപടി. സംഭവവുമായി ബന്ധപ്പെട്ട് ഉത്തരമേഖല ഐ ജി ടി വിക്രമും, ഡി ഐ ജി രാഹുൽ ആർ നായരും സ്റ്റേഷനിലെത്തിയിരുന്നു.
ഏറെ വിവാദമായ സംഭവം നടന്നത് ഇന്നലെ അർധരാത്രിയോടെയാണ്. സജീവനും രണ്ടു സുഹൃത്തുക്കളും സഞ്ചരിച്ച കാർ അടക്കാത്തെരുവിൽ മറ്റൊരു കാറുമായി ഇടിച്ചതിനെ തുടർന്നായിരുന്നു സംഭവങ്ങളുടെ തുടക്കം. തുടർന്ന് പോലീസ് പൊന്മേരി പറമ്പിൽ താഴെ കൊയിലോത്ത് സജീവനെ കസ്റ്റഡിയിൽ എടുത്തു. സ്റ്റേഷനിലിരിക്കെ നെഞ്ച് വേദന അനുഭവപ്പെട്ടപ്പോൾ വേണ്ട പരിചരണം ലഭ്യമാക്കാനോ,

കുഴഞ്ഞു വീണപ്പോൾ ആശുപത്രിയിൽ എത്തിക്കാനോ പോലീസിന്റെ ഭാഗത്ത് നിന്നു നടപടിയുണ്ടായില്ല. അതേ സമയം, മദ്യപിച്ചെന്ന പേരിൽ സജീവനെ എസ്ഐ മർദിക്കുകയായിരുന്നുവെന്ന് സുഹൃത്തുക്കൾ ആരോപിക്കുന്നു. മർദനമേറ്റ സജീവൻ സ്റ്റേഷന് മുന്നിൽ കുഴഞ്ഞു വീഴുകയായിരുന്നു. സഹകരണ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നുവെന്നും കൂടെയുണ്ടായിരുന്നവർ പറഞ്ഞു.



































Discussion about this post