കൊയിലാണ്ടി: അന്തരിച്ച മുൻ ഡി സി സി അധ്യക്ഷൻ യു രാജീവൻ മാസ്റ്ററുടെ കുടുംബാംഗങ്ങളെ കെ പി സി സി പ്രസിഡണ്ട് കെ സുധാകരൻ സന്ദർശിച്ചു. പുളിയഞ്ചേരിയിലെ ഉണിത്രാട്ടിൽ വീട്ടിൽ ബുധനാഴ്ച രാത്രിയാണ് അദ്ദേഹമെത്തിയത്. കുടുംബാംഗങ്ങളെ അദ്ദേഹം ആശ്വസിപ്പിച്ചു.

ഡി സി സി പ്രസിഡണ്ട് കെ പ്രവീൺ കുമാർ, രാജേഷ് കീഴരിയൂർ, വി വി സുധാകരൻ, അഡ്വ. കെ പി നിഷാദ് തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.
Discussion about this post