കോഴിക്കോട്: ഡി സി സി യുടെ ആഭിമുഖ്യത്തിൽ പൗരത്വ ഭേദഗതി ബില്ലിന് എതിരായി കോഴിക്കോട് ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചുമായി ബന്ധപ്പെട്ട കേസിൽ ടി സിദ്ദീഖ് എം എൽ എ, ഡി സി സി അധ്യക്ഷൻ പ്രവീൺ കുമാർ ഉൾപ്പെടെയുള്ള 57 പെരെ കോഴിക്കോട് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി വെറുതെ വിട്ടു. 2019 ഡിസംബർ 21 നായിരുന്നു കേസിനാസ്പദമായ സംഭവം. കോഴിക്കോട് ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തിയ കോൺഗ്രസ്സ് പ്രവർത്തകർക്ക് നേരെ പോലീസ് ലാത്തിച്ചാർജ്ജ്ന ടത്തുകയായിരുന്നു.

തുടർന്ന് ടി സിദ്ദീഖ്, കെ പ്രവീൺ കുമാർ, നിജേഷ് അരവിന്ദ്, ദിനേശ് പെരുമണ്ണ, വി പി ദുൽകിഫിൽ, ആർ ഷെഹിൻ, വി ടി നിഹാൽ, അമീൻ വായോത്ത് തുടങ്ങി 57 പേർക്കെതിരെ കേസെടുക്കുകുകയായിരുന്നു. നേതാക്കളെയും പ്രവർത്തകരെയും 4 ദിവസത്തേക്ക് കോഴിക്കോട് ജില്ലാ ജയിലിലും സബ് ജയിലിലും റിമാൻ്റ് ചെയ്തു.

33 സർക്കാർ ഉദ്യോഗസ്ഥരെ വെച്ച് പിണറായി സർക്കാർ സാക്ഷി പറയിച്ചിട്ടും സത്യം ജയിച്ചു എന്നും പൗരത്വ വിഷയത്തിലും, സിൽവർ ലൈൻ വിഷയത്തിലും ഉൾപ്പെടെയുള്ള പിണറായി സർക്കാരിന്റെ ഇരട്ടത്താപ്പ് ജനം തിരിച്ചറിയണമെന്നും നേതാക്കൾ പ്രസ്താവനയിലൂടെ പറഞ്ഞു.
Discussion about this post