നന്തി ബസാർ: തിക്കോടി ദയാ സ്നേഹതീരം കുടുംബസംഗമം പ്രമുഖ സാഹിത്യകാരനും നാടകകൃത്തുമായ ചന്ദ്രശേഖരൻ തിക്കോടി ഉദ്ഘാടനം ചെയ്തു. കുണ്ടന്റവിട കുഞ്ഞാമി പാലിയേറ്റീവ് ഹോംകെയർ വാഹനത്തിന്റെ സമർപണം മൂടാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി കെ ശ്രീകുമാർ നിർവഹിച്ചു.
ടി വി അബ്ദുൽ ഗഫൂർ അദ്ധ്യക്ഷത വഹിച്ചു. റസിയ ഉസ്മാൻ കുണ്ടന്റവിട താക്കോൽ ദാനം നിർവഹിച്ചു. ജില്ലാപഞ്ചായത്ത് അംഗം വി പി ദുൽഖിഫിൽ പുരസ്കാരങ്ങൾ വിതരണം ചെയ്തു. ചന്ദ്രശേഖരൻ തിക്കോടി, യൂസഫ് ചങ്ങരോത്ത്, ഡോ. ഷഹീർ അബ്ദുള്ള, അക്താബ് റോഷൻ, ആർ ഹരികൃഷ്ണൻ എന്നിവരെ ആദരിച്ചു.
സദയം ഫണ്ട് ഉദ്ഘാടനം ദയ ഗ്ലോബൽ ചെയർമാൻ അബു കോട്ടയിൽ നിർവഹിച്ചു.
എം ജി എം തിക്കോടി സ്പോൺസർ ചെയ്ത ഓക്സിജൻ കോൺസൻട്രേറ്റർ സമർപണം ബ്ലോക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ. ജീവാനന്ദൻ നിർവഹിച്ചു. ഓർഫൻ കെയർ സ്കോളർഷിപ് വിതരണോദ്ഘാടനം ദയ യു എ ഇ ചാപ്റ്റർ ചെയർമാൻ നൗഫൽ നിർവഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സുരേഷ് ചങ്ങാടത്ത്, തിക്കോടി ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ പി ഷക്കീല, വാർഡ് മെമ്പർമാരായ എ വി ഹുസ്ന, സന്തോഷ് തിക്കോടി, പി പി കരീം, റജുല എന്നിവരും റഷീദ് കൊളറാട്ടിൽ, എം കെ സത്യൻ, അശോകൻ ശില്പ , സത്യൻ ഉദയം, ഷഹനാസ് തിക്കോടി, ടി വി നജീബ് പ്രസംഗിച്ചു. കെ ബഷീർ സ്വാഗതവും സി പി സബീൽ നന്ദിയും പറഞ്ഞു.
Discussion about this post