ലക്നോ : യുപിയിലെ ലഖിംപൂര്‍ ഖേരിയില്‍ സഹോദരിമാരായ ദളിത് പെണ്‍കുട്ടികളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ ഒരു സ്ത്രീ അടക്കം നാലു പേര് കസ്റ്റഡിയില്‍. മരിച്ച പെണ്‍കുട്ടികളുടെ അയല്‍വാസിയായ സ്ത്രീ അടക്കമുള്ളവരാണ് അറസ്റ്റിലായത്. ബുധനാഴ്ച ഉച്ചയ്ക്ക് നിഗാസന്‍ മേഖലിലെ വയലിന് സമീപമുള്ള ഒരു മരത്തില്‍ സ്വന്തം ദുപ്പട്ട കൊണ്ട് ജീവനൊടുക്കിയ നിലയിലാണ് പതിനഞ്ചും പതിനേഴും വയസുള്ള
പെൺകുട്ടികളെ കണ്ടെത്തിയത്. ബൈക്കിലെത്തിയ ഒരു സംഘം ഇവരെ തട്ടിക്കൊണ്ടു പോവുകയായിരുന്നെന്നു പെൺകുട്ടികളുടെ കുടുംബം ആരോപിച്ചു. പുല്ലുപറിക്കാന്‍ പോയ ഇവരെ അയല്‍ ഗ്രാമത്തില്നിന്നെത്തിയ മൂന്നംഗ സംഘം തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപെടുത്തിയതാണെന്നാണ് ആരോപണം. മൃതദേഹങ്ങളില്‍ മുറിവുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നു പോലീസ് അറിയിച്ചു. സംഭവം വിവാദമായതോടെ സംസ്ഥാനത്തെ സ്ത്രീസുരക്ഷാ സംവിധാനങ്ങളുടെ അപര്യാപ്തതയെ വിമര്‍ശിച്ച് സമാജ്വാദി പാര്‍ട്ടിയും കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു.
Discussion about this post