കാപ്പാട്: കൊയിലാണ്ടി ഉപജില്ലാ സ്കൂൾ കലോത്സവത്തിന് സമാപനമായി.നാലു ദിനങ്ങളിലായി കാപ്പാട് ഇലാഹിയ എച്ച് എസ് എസ്സിൽ നടന്നു വന്ന കലാമാമാങ്കത്തിനാണ് തിരശ്ശീല വീണത്. സമാപനസമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജാ ശശി ഉദ്ഘാടനം ചെ യ്തു. അത്തോളി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബിന്ദുരാജൻ അധ്യക്ഷത വഹിച്ചു.
പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ബാബുരാജ് വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു.
ഉള്ളിയേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി അജിത, ജില്ലാ പഞ്ചായത്ത് അംഗം സിന്ധു സുരേഷ്, കൊയിലാണ്ടി ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസർ എം കെ മഞ്ജു, കപ്പാട് ഇലാ ഹിയ എച്ച് എസ് എസ് പ്രിൻസിപ്പൽ ഇകെ ഷൈനി, എൻ ഡി പ്രജീഷ്, കെ എസ് നിഷാന്ത്, ബി എൻ ബിന്ദു, അധ്യാപക സംഘടനാ പ്രതിനിധികൾ പ്രസംഗിച്ചു.
ഹൈസ്കൂൾ വിഭാഗത്തിൽ തിരുവങ്ങൂർ ഹയർ സെക്കന്ററി സ്കൂൾ ജനറൽ ചാമ്പ്യൻഷിപ്പും പൊയിൽക്കാവ് ഹയർ സെക്കന്ററി സ്കൂൾ റണ്ണറപ്പും നേടി. ഹയർ സെക്കണ്ടറി വിഭാഗത്തിൽ പൊയിൽക്കാവ് ഹയർ സെക്കണ്ടറി സ്കൂൾ ജനറൽ ചാമ്പ്യൻഷിപ്പും ജി എം വി എച്ച് എസ് എസ് കൊയിലാണ്ടി ജനറൽ റണ്ണറപ്പും നേടി. യു പി ജനറൽ ചാമ്പ്യൻഷിപ്പ് വേളൂർ ജി എം യു പി സ്കൂളും തിരുവങ്ങൂർ ഹയർ സെക്കന്ററി സ്കൂളും പങ്കിട്ടു. എൽ പി വിഭാഗത്തിൽ ശ്രീരാമാനന്ദ സ്കൂൾ ചെങ്ങോട്ടുകാവും കാപ്പാട് ഇലാഹിയ ഹയർ സെക്കന്ററി സ്കൂൾ ജന റൽ ചാമ്പ്യൻഷിപ്പ് പങ്കിട്ടു.
അറബിക് സാഹിത്യോത്സവം യു പി വിഭാഗം കൊ യിലാണ്ടി ഐ സി എസ് സ്കൂളും ഹൈസ്കൂൾ വിഭാഗത്തിൽ തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂളും സംസ്കൃതോത്സവം ഹൈസ്കൂൾ വിഭാഗത്തിൽ തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂളും യു പി വിഭാഗത്തിൽ ചെങ്ങോട്ടുകാവ് ഈസ്റ്റ് യു.പിയും ചാമ്പ്യൻ പട്ടം നേടിയെടുത്തു.
Discussion about this post