കൊല്ലം: കള്ളനോട്ട് നല്‍കി സിഗരറ്റ് വാങ്ങാന്‍ ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. കൊല്ലം പാരിപ്പള്ളിയില്‍ വാടകയ്ക്ക് താമസിക്കുന്ന സുനിയെയാണ് കള്ളനോട്ട് കേസില്‍ ചാത്തന്നൂര്‍ പോലീസ് പിടികൂടിയത്.
മീനാട് പാലത്തിന് അടുത്തുള്ള കടയില്‍ നിന്ന് ഇയാൾ സിഗരറ്റ് വാങ്ങിയ ശേഷം 500 രൂപയുടെ കള്ളനോട്ട് നല്‍ക്കുകയായിരുന്നു. അതിനുശേഷം സുനി അടുത്തുള്ള കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങി. ഇതിനിടെ സിഗരറ്റ് വാങ്ങിയ കടക്കാരന് ഇയാള്‍ നല്‍കിയത് കള്ളനോട്ടാണെന്ന് സംശയം തോന്നുകയായിരുന്നു. തുടർന്ന് കടയുടമ വിവരം പോലീസിനെ അറിയിച്ചു.
വിവരം അറിഞ്ഞ് പൊലീസ് എത്തിയപ്പോൾ സുനി മറ്റൊരു കടയില്‍ നിന്ന് സാധനം വാങ്ങിക്കുകയായിരുന്നു. പൊലീസിനെ കണ്ട് നോട്ട് വലിച്ചെറിഞ്ഞു രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പൊലീസും പരിസരവാസികളും ചേര്‍ന്ന് ഇയാളെ പിടികൂടുകയായിരുന്നു
Discussion about this post