കൊയിലാണ്ടി : അരിക്കുളം ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിലെ 85 പാലിയേറ്റി രോഗികളും കുട്ടിരിപ്പുകാരും ജനപ്രതിനിധികൾ ആരോഗ്യ പ്രവർത്തകർ , വളണ്ടിയർമാർ എന്നിവർ ചേർന്ന് ചരിത്രമുറങ്ങുന്ന കാപ്പാട് തീരത്ത് നടത്തിയ ഉല്ലാസ യാത്രയും കുടുംബ സംഗമവും കലാ പരിപാടികളും സംഘടിപ്പിച്ചു.
എം എൽ എ കാനത്തിൽ ജമില പരിപാടി ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് എ എം സുഗതൻ മാസ്റ്റാർ അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് മാരായ എം ഷീല, കെ പി രജനി, സ്ഥിരം സമിതി ചെയർമാൻമാരായ കെ അബീനിഷ്, എൻ വി നജീഷ് കുമാർ, എം പ്രകാശൻ, എൻ എം ബിനിത, മെമ്പർമാരായ എം പി മൊയ്തിൻകോയ, വി മുഹമ്മദ്ഷെരീഫ്, കെ എം അമ്മത്, മെഡിക്കൽ ഓഫിസർ ഡോ: സി സ്വപ്ന, എച്ച് ഐ മുജീബ് റഹ് മാൻ എന്നിവർ പ്രസംഗിച്ചു.
Discussion about this post