തിക്കോടി: കാത്തലിക്ക് സിറിയൻ ബാങ്ക് (സി എസ് ബി) മാനേജ്മെൻ്റിൻ്റെ തൊഴിലാളി ദ്രോഹനടപടി കൾക്കെതിരെ നടക്കുന്ന പണിമുടക്കിൻ്റെ ഭാഗമായി തിക്കോടി ശാഖയ്ക്കു മുന്നിൽ ഐക്യദാർഢ്യ പ്രക്ഷോഭം സംഘടിപ്പിച്ചു.
സി ഐ ടി യു ജില്ലാകമ്മറ്റി അംഗം എം പത്മനാഭൻ ഉദ്ഘാടനം ചെയ്തു. എം എ ഷാജി അദ്ധ്യക്ഷത വഹിച്ചു. കെ പ്രകാശൻ (ബെഫി), ജി അശ്വിൻ രാജ് (എ ഐ ബി ഇ എ), പി വി രാമചന്ദ്രൻ (സി ഐ ടിയു) പ്രസംഗിച്ചു.
Discussion about this post