ശ്രീനഗർ: അവധിയിലായിരുന്ന സി ആർ പി എഫ് ജവാനെ വീട്ടിൽ കയറി വെടിവച്ചു കൊലപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് ഒരു ഭീകരനെ പിടികൂടിയതായി ജമ്മു കശ്മീർ പൊലീസ് പറഞ്ഞു. പിടിയിലായ ഭീകരനിൽനിന്നു ഷോപിയാൻ സ്വദേശി മുക്താർ അഹമ്മദ് ദോഹി (34) ആണ് ഭീകരന്റെ വെടിയേറ്റ് വീരമൃത്യു വരിച്ചത്. കൊല നടത്താൻ ഉപയോഗിച്ച പിസ്റ്റൾ ഭീകരനിൽ നിന്നും കണ്ടെടുത്തുവെന്നും ജമ്മു കശ്മീർ ഐ ജി പി വിജയകുമാർ പറഞ്ഞു.
ഏതാനും ദിവസങ്ങളായി മുക്താർ അവധിയിൽ ആയിരുന്നുവെന്നു മനസ്സിലാക്കിയ ഭീകരർ ശനിയാഴ്ച രാത്രി 7.30 ന് വീട്ടിൽ അതിക്രമിച്ചു കയറി വെടിയുതിർക്കുകയായിരുന്നു. ആശുപത്രിയിലേക്കുള്ള വഴി മധ്യേയായിന്നു മുക്താർ അഹമ്മദ് ദോഹിയുടെ മരണം. ഭീകരർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സൈനികൻ സമീർ അഹമ്മദ് മല്ലയുടെ മൃതദേഹം കണ്ടെടുത്തതിനു പിന്നാലെയാണ് സിആർപിഎഫ് ജവാനെ ഭീകരർ കൊലപ്പെടുത്തിയത്.
ലഷ്കറെ തയിബ കമാൻഡർ അബിദ് റമസാൻ ഷെയ്ഖിന്റെ നിർദേശപ്രകാരമാണ് സിആർപിഎഫ് ജവാനെ കൊലപ്പെടുത്തിയത്. കൊലയാളിക്കു സഹായം നൽകി പ്രദേശവാസിയും പിടിയിലായതായി പൊലീസ് വ്യക്തമാക്കി. ജമ്മു കശ്മീരിലെ വിവിധയിടങ്ങളിൽ സുരക്ഷാ സേന ഭീകരവിരുദ്ധ പ്രവർത്തനങ്ങൾ ശക്തമായി തുടരുന്നതിനിടെയാണ് അവധിയിൽ തുടരുകയായിരുന്ന സിആർപിഎഫ് ജവാൻ മുക്താർ അഹമ്മദ് ദോഹിക്കെതിരെ ആക്രമണം ഉണ്ടായത്.
Discussion about this post