
ഖത്തർ : മൊറോക്കോയ്ക്കെതിരായ ക്വാർട്ടർ മത്സരത്തിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ ആദ്യ ഇലവനിൽ പരിഗണിക്കാതിരുന്ന പോർച്ചുഗൽ പരിശീലകൻ ഫെർണാണ്ടോ സാൻ്റോസിനെതിരെ താരത്തിൻ്റെ ജീവിതപങ്കാളി ജോർജിന റോഡ്രിഗസ്. ലോകത്തിലെ ഏറ്റവും മികച്ച താരത്തെ വിലകുറച്ചുകാണുകയാണെന്ന് ജോർജിന തൻ്റെ

ഇൻസ്റ്റഗ്രാം ഹാൻഡിലിൽ കുറിച്ചു. ‘നിങ്ങൾക്ക് ആദരവും ബഹുമാനവും ഉള്ള ഒരുപാട് വാക്കുകൾ ഉള്ള ആ സുഹൃത്ത്. നിങ്ങൾ കളിയിൽ പ്രവേശിച്ചപ്പോൾ എല്ലാം എങ്ങനെ മാറിയെന്ന് അദ്ദേഹം കണ്ടു. പക്ഷേ അത് വളരെ വൈകിപ്പോയി. ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനെ, അവന്റെ ഏറ്റവും ശക്തമായ ആയുധത്തെ വിലകുറച്ചുകാണാൻ

നിങ്ങൾക്ക് കഴിയില്ല. അർഹതയില്ലാത്ത ഒരാൾക്ക് വേണ്ടി നിലകൊള്ളാൻ കഴിയുമോ. ജീവിതം നമ്മെ ചിലത് പഠിപ്പിക്കും. ഇന്ന് നമ്മൾ തോറ്റിട്ടില്ല, നമ്മൾ പഠിച്ചു. ക്രിസ്റ്റ്യാനോ, ഞങ്ങൾ നിങ്ങളെ ആരാധിക്കുന്നു’- ജോർജിന മൊറോക്കോയ്ക്കെതിരായ മത്സരത്തിൽ പകരക്കാരനായാണ് പോർച്ചുഗീസ് നായകൻ റൊണാൾഡോ രണ്ടാം പകുതിയിൽ

കളിക്കാനിറങ്ങിയത്. പകരക്കാരനായി ഇന്നലെ ഗ്രൗണ്ടിലെത്തിയപ്പോൾ മുതൽ ഗോളടിക്കാനായി കിണഞ്ഞു ശ്രമിച്ച റൊണാൾഡോയ്ക്ക് ലക്ഷ്യം കാണാനായില്ല. ഒടുവിൽ നിശ്ചിത സമയമവസാനിക്കുമ്പോൾ ഏകപക്ഷീയമായ ഒരു ഗോളിന്റെ ബലത്തിൽ മൊറോക്കോ സെമി ഫൈനൽ ബെർത്തുറപ്പിച്ചു.

Discussion about this post