വടകര: തിരുവള്ളൂര്‍ ഗ്രാമപ്പഞ്ചായത്തിലെ കുനിവയലില്‍ അള്‍ഷിമേഴ്‌സ് ബാധിതയായ വയോധികയെ കൊല്ലപ്പെട്ടനിലയിലും ഭര്‍ത്താവിനെ തൂങ്ങിമരിച്ചനിലയിലും കണ്ടെത്തി. കരിമ്പാലക്കണ്ടി കൃഷ്ണന്‍ (75), ഭാര്യ നാരായണി (68) എന്നിവരാണ് മരിച്ചത്.നാരായണിയെ വീട്ടിലെ മുറിയില്‍ കഴുത്തറത്ത് കൊലപ്പെടുത്തിയനിലയിലാണ് കണ്ടത്. കൃഷ്ണന്‍ വീടിന്റെ പിറകുവശത്ത് തൂങ്ങിമരിച്ചനിലയിലായിരുന്നു.

രോഗിയായ ഭാര്യയെ കൊലപ്പെടുത്തിയശേഷം കൃഷ്ണന്‍ ആത്മഹത്യചെയ്തതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.ഓട്ടോഡ്രൈവറായ മകന്‍ കാര്‍ത്തികേയനും ഭാര്യയും ചൊവ്വാഴ്ച വൈകുന്നേരം ഏഴുമണിക്ക് വീട്ടിലെത്തിയപ്പോഴാണ് ഇരുവരെയും മരിച്ചനിലയില്‍ കാണുന്നത്.മറ്റുമക്കള്‍: കവിത, കല. മരുമക്കള്‍: സിന്ധു, അശോകന്‍, ഷിജു.

വടകര ഡിവൈ.എസ്.പി. ആര്‍. ഹരിപ്രസാദ്, സി.ഐ. ജിജേഷ്, എസ്.ഐ. നിജീഷ് എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ഫൊറന്‍സിക് സംഘം എത്തിയശേഷം ബുധനാഴ്ച ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കും.തിരുവള്ളൂര്‍ കാഞ്ഞിരാട്ടുതറയില്‍ കഴിഞ്ഞമാസം അര്‍ബുദരോഗിയായ ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് ജീവനൊടുക്കിയിരുന്നു.



































Discussion about this post