കൊല്ലം: മുഖത്തലയില്‍ എട്ടാംക്ലാസുകാരിയെ പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേര്‍ വീട്ടില്‍ കടന്നുകയറി ആക്രമിച്ചു. കുട്ടിയുടെ അച്ഛനും അമ്മയും കൊട്ടിയം പോലീസില്‍ പരാതി നല്‍കിയിട്ടും കേസെടുത്തില്ലെന്ന് ആക്ഷേപം. തുടര്‍ന്ന് കുട്ടിയുടെ രക്ഷിതാക്കള്‍ ചൈല്‍ഡ് ലൈനിലും പരാതി നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ 15-നാണ് സംഭവം നടന്നത്. അയല്‍വാസികളായ 16-ഉം 17-ഉം വയസ്സുകാരാണ് 13-കാരിയോട് അതിക്രമം കാട്ടിയത്. വീട്ടില്‍ മറ്റാരുമില്ലാത്ത സമയം എത്തിയ ഇരുവരും കുട്ടിയോട് വെള്ളം ചോദിക്കുകയും വെള്ളമെടുക്കാന്‍ അകത്തുപോയ തക്കത്തിന് വീട്ടിനുള്ളില്‍ അതിക്രമിച്ചുകയറി കുട്ടിയുടെമേല്‍ ബലപ്രയോഗം നടത്തുകയുമായിരുന്നു.

ബലപ്രയോഗത്തിനൊടുവില്‍ കുട്ടി ഇരുവരെയും തള്ളിമാറ്റി പുറത്തേക്കോടി രക്ഷപ്പെട്ടു. അയല്‍വാസിയുടെ വീട്ടിലേക്ക് ഓടിക്കയറിയ കുട്ടി വിവരം അവരെ ധരിപ്പിച്ചു. അവര്‍ കുട്ടിയുടെ അച്ഛനെയും അമ്മയെയും അറിയിക്കുകയായിരുന്നു. കൂലിപ്പണിക്കാരായ അച്ഛനും അമ്മയും അന്നുതന്നെ കൊട്ടിയം പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയെങ്കിലും ഒരു തുടര്‍നടപടിയുമുണ്ടായില്ല.സംഭവത്തെ തുടര്‍ന്ന് മാനസികമായി ഏറെ തകര്‍ന്ന കുട്ടിയെ കഴിഞ്ഞ ദിവസം അക്രമികളിലൊരാളുടെ ബന്ധു ഭീഷണിപ്പെടുത്തിയതായും അവര്‍ പറയുന്നു.



































Discussion about this post