കൊച്ചി: കലൂരില്‍ യുവാവ് സ്വയം കഴുത്തറുത്ത് മരിച്ചു. ദേശാഭിമാനി ജംഗ്ഷനിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. മരിച്ച യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ല. ദേശാഭിമാനി ജംഗ്ഷന് സമീപമുള്ള പെറ്റ് ഷോപ്പിന് മുന്നില്‍ വൈകീട്ട് ആറ് മണിയോടെയാണ് സംഭവം. പാതയേരത്തെ പോസ്റ്റില്‍ വന്നിരുന്ന ശേഷം യുവാവ് സ്വയം കഴുത്തറുക്കുകയായിരുന്നു. രക്തം വാര്‍ന്ന് അവശനിലയിലായ യുവാവിനെ സമീപത്തെ ഓട്ടോറിക്ഷ തൊഴിലാളികളാണ് ആശുപത്രിയിലേക്ക് മാറ്റിയത്.
ആശുപത്രയിലെത്തിക്കും മുമ്പുതന്നെ ഇയാള്‍ മരിച്ചതായാണ് വിവരം.യുവാവിന്റെ കൈകള്‍ തമ്മിള്‍ പരസ്പരം കൂട്ടിക്കെട്ടിയിരുന്നുവെന്നും കത്തികൊണ്ട് കൈയിലും കഴുത്തിലും ഇയാള്‍ സ്വയം മുറിവേല്‍പ്പിച്ചിരുന്നുവെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു.
Discussion about this post