തിരുവനന്തപുരം: ബാലരാമപുരത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി. കിളിമാനൂര്‍ സ്വദേശി വിഷ്ണുവാണ് (23) കൊല്ലപ്പെട്ടത്. ബൈക്ക് യാത്രക്കാരനായ വിഷ്ണുവിനെ എതിരേവന്ന ബൈക്കിലെ രണ്ടുപേര്‍ ചേര്‍ന്ന് കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. പിന്നീടാണ് മരണം സംഭവിച്ചത്.
കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. വിഷ്ണു സൂഹൃത്തിനൊപ്പം ജോലി സ്ഥലത്തുനിന്ന് പോകുമ്പോഴാണ് മറ്റൊരു ബൈക്കിലെത്തിയ സംഘവുമായി വാക്കേറ്റമുണ്ടായത്. തര്‍ക്കത്തിനിടെ സംഘത്തിലെ ഒരാള്‍ വിഷ്ണുവിന്റെ നെഞ്ചില്‍ കത്തികൊണ്ട് കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിഷ്ണുവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ആക്രമണത്തിന് പിന്നാലെ പ്രതികള്‍ സംഭവസ്ഥലത്തുനിന്നും രക്ഷപ്പെട്ടു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികളെ കുറിച്ചുള്ള സൂചനയൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. സമീപത്തെ സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. ഗുണ്ടാസംഘങ്ങളുടെ സാന്നിധ്യവും പോലീസ് പരിശോധിക്കുന്നുണ്ട്തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. റസല്‍പുരത്തുള്ള ഒരു ടാര്‍ മിക്‌സിങ് പ്ലാന്റിലെ ജീവനക്കാരനായിരുന്നു വിഷ്ണു.
Discussion about this post