കൊയിലാണ്ടി: കൊല്ലം ടൗണിലെ ഓവ് ചാൽ മൂടിയ സ്ലാബുകൾ മിക്കതും പൊട്ടിപ്പൊളിഞ്ഞ് കാൽനടയാത്രികർക്ക് അപകട ഭീഷണിയുയർത്തുന്നു. പുതുക്കിപ്പണിത് കൈവഴികൾ നിർമ്മിക്കുകുന്നതിനായി കൊയിലാണ്ടി നഗരസഭ ഇടപെടണമെന്ന് കൊല്ലം ചൈതന്യ റസിഡൻസ് അസോസിയേഷൻ ആവശ്യപ്പെട്ടു.

ഊരുചുറ്റൽറോഡിലെ അഴുക്കുചാൽ വൃത്തിയാക്കിയപ്പോൾ റോഡരുകിൽ കൂട്ടിയിട്ട മാലിന്യ സഞ്ചികൾ പക്ഷികളും മൃഗങ്ങളും കൊത്തിവലിച്ച് ദുർഗന്ധം വമിക്കുന്ന അവസ്ഥയിലാണ്. പകർച്ചവ്യാധികൾക്ക് കാരണമായേക്കാവുന്ന അലക്ഷ്യമായി നിക്ഷേപിച്ച മാലിന്യം ഉടൻ നീക്കം ചെയ്യണമെന്നും റസിഡൻസ് യോഗം ആവശ്യപ്പെട്ടു.









































Discussion about this post