തിരുവനന്തപുരം: സി പി എം സംസ്ഥാന സമ്മേളനം മാർച്ച് ഒന്ന് മുതൽ നാല് വരെ എറണാകുളത്ത് നടക്കുമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. പ്രതിനിധി സേമ്മേളനം, സെമിനാർ, പൊതുസമ്മേളനം എന്നിവ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തും. പ്രതിനിധികൾ ആർ ടി പി സി ആർ ടെസ്റ്റ് നടത്തിയാകണം എത്തിച്ചേരേണ്ടതെന്നും കോടിയേരി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പൊതുസമ്മേളനത്തിൽ കോവിഡ് മാനദണ്ഡം പാലിച്ചുള്ള ആളുകളായിരിക്കും പങ്കെടുക്കുക. സമ്മേളനം വെർച്വലായി എറണാകുളം ജില്ലയിൽ എല്ലാ ബ്രാഞ്ച് തലത്തിലും സംപ്രേഷണംചെയ്യും. സംസ്ഥാന തലത്തിൽ എല്ലാ ലോക്കൽ കേന്ദ്രങ്ങളിലും സംപ്രേഷണം നടത്തുമെന്നും കോടിയേരി പറഞ്ഞു.
ആലപ്പുഴ ജില്ലാ സമ്മേളനം 15, 16 തീയതികളിലായി നടത്തും. മറ്റ് പരിപാടികൾ ഒഴിവാക്കി പ്രതിനിധി സമ്മേളനമായി മാത്രമായി ആയിരിക്കും നടക്കുക.
Discussion about this post