പയ്യോളി: ദേശീയപാത വികസനത്തിന്റെഭാഗമായി മൂരാട്, ഇരിങ്ങൽ, അയനിക്കാട്, തിക്കോടി പഞ്ചായത്ത് ബസാർ , മൂടാടിഎന്നീപ്രധാനസ്ഥലങ്ങളിൽ റോഡിന്റെകിഴക്കുംപടിഞ്ഞാറുമായതാമസിച്ചുവരുന്ന ജനങ്ങൾക്ക് ദൈനംദിന ആവശ്യങ്ങൾനിറവേറ്റുന്നതിനായി ഇരു ഭാഗങ്ങളിലുംസഞ്ചരിക്കാൻ ആവശ്യമായ അടിപ്പാതകൾ നിർമ്മിക്കണമെന്ന് സിപിഐ എം പയ്യോളി ഏരിയ സമ്മേളനം ദേശീയപാത അതോറിറ്റിയോട് ആവശ്യപ്പെട്ടു. ഇരിങ്ങൽ അഴീക്കൽ കടവ് പാലം യാഥാർത്ഥ്യമാക്കുക, തിക്കോടി ഡ്രൈവ് ഇൻ ബീച്ച് മികച്ച ടൂറിസ്റ്റ് കേന്ദ്രമാക്കി ഉയർത്തുക, ഇരിങ്ങൽ ,വെള്ളറക്കാട് റെയിൽവേ സ്റ്റേഷനുകളിൽ കോവിഡിന്റെ ഭാഗമായി സ്റ്റോപ്പ് നിർത്തിവെച്ചപാസഞ്ചർട്രെയിനുകളുടെ സ്റ്റോപ്പ് പുനസ്ഥാപിക്കുക നന്തിയിൽ കെൽട്രോണിന്റെ ഭൂമിയിൽ വ്യവസായ പാർക്ക് അനുവദിക്കുക, അകലാപ്പുഴ പാലം പണി ഉടൻ ആരംഭിക്കുക, നന്തി – ചെങ്ങോട്ടുകാവ് ബൈപ്പാസിൽ ആവശ്യമായ അടി പാതകളും സർവീസ് റോഡുകളും അനുവദിക്കുക തുടങ്ങിയ പ്രമേയങ്ങളും അവതരിപ്പിച്ചു.
പയ്യോളിപെരുമഓഡിറ്റോറിയത്തിലെ സി സുരേഷ് ബാബു നഗറിൽ നടന്നസമ്മേളനത്തിന്റെ രണ്ടാം ദിവസമായ ഞായറാഴ്ച പി എം വേണുഗോപാലൻ പ്രമേയങ്ങളും , വി ഹമീദ് ക്രഡൻഷ്യൽറിപ്പോർട്ടും അവതരിപ്പിച്ചു. ഏരിയാ സെക്രട്ടറി എം പി ഷിബു അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിന്മേൽ ഗ്രൂപ്പ് ചർച്ചയും , പൊതു ചർച്ച നടന്നു. സംസ്ഥാനസെക്രട്ടറിയേറ്റ് അംഗം ടി പി രാമകൃഷ്ണൻ സംസ്ഥാന കമ്മിറ്റി അംഗം എ പ്രദീപ്കുമാർ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ കുഞ്ഞമ്മദ് ഏരിയാ സെക്രട്ടറി എം പി ഷിബു എന്നിവർ ചർച്ചയ്ക്കു മറുപടി പറഞ്ഞു. ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ ജോർജ് എം തോമസ്, പി വിശ്വൻ, മാമ്പറ്റ ശ്രീധരൻ ജില്ല കമ്മിറ്റി അംഗങ്ങളായെ കെ ദാസൻ , കാനത്തിൽ ജമീല എംഎൽഎ , കെ കെ മുഹമ്മദ് എന്നിവർ സംസാരിച്ചു സെക്രട്ടറിയായി എം പി ഷിബുവിനെ സമ്മേളനം തെരഞ്ഞെടുത്തു. കെ ജിവാനന്ദൻ,പി എം വേണുഗോപാലൻ, വി ഹമീദ്, ടി അരവിന്ദാക്ഷൻ, സി കെ ശ്രീകുമാർ , എസ് കെ അനൂപ്, എൻ വി രാമകൃഷ്ണൻ , സുരേഷ് ചങ്ങാടത്ത് , ടി ഷീബ,
എൻ ടി അബ്ദുറഹിമാൻ , പി ജനാർദ്ദനൻ , എ കെ ഷൈജു, എൻ സി മുസ്തഫ, പി വി മനോജ്, കെ മമ്മു , ഡി ദീപ, പി അനൂപ്, സി ടി അജയഘോഷ്എന്നിവർ ഏരിയാ കമ്മിറ്റി അംഗങ്ങളാണ്. രണ്ട് ദിവസത്തെ സമ്മേളനം ഞായറാഴ്ച സമാപിച്ചു.
Discussion about this post