പയ്യോളി: തലശ്ശേരി പുന്നോലിൽ സി പി ഐ എം പ്രവർത്തകനായ കൊരമ്പയിൽ താഴെ കുനി ഹരിദാസനെ അരുംകൊല ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച് പയ്യോളി ടൗണിൽ സി പി ഐ എം പ്രകടനം നടത്തി. പയ്യോളി നോർത്ത്, സൗത്ത് ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ പ്രകടനം. പ്രകടനത്തിൽ അണികളുടെ പ്രതിഷേധമിരമ്പി.
തുടർന്ന് ബീച്ച് റോഡിൽ നടന്ന പ്രതിഷേധ യോഗം പയ്യോളി ഏരിയാ സെക്രട്ടറി എം പി ഷിബു ഉദ്ഘാടനം ചെയ്തു.
പി വി മനോജൻ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം ഡി ദീപ പ്രസംഗിച്ചു. നോർത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറി എൻ സി മുസ്തഫ സ്വാഗതം പറഞ്ഞു.
നേരത്തേ നടന്ന പ്രതിഷേധ പ്രകടനത്തിന് വി ടി ഉഷ, പി വി മനോജൻ, എൻ സി മുസ്തഫ, കെ കെ പ്രേമൻ എന്നിവർ നേതൃത്വം നൽകി.
Discussion about this post