തിക്കോടി: പെരുമാൾപുരത്ത് പ്രകോപന മുദ്രാവാക്യവുമായി സി പി എമ്മിന്റെ പ്രതിഷേധ പ്രകടനം. ‘വല്ലാണ്ടങ്ങ് കളിച്ചാൽ വീട്ടിൽ കയറി കുത്തിക്കീറു’മെന്നാണ് മുദ്രാവാക്യം. ഷുഹൈബിനെയും കൃപേഷിനെയും ഓർമയില്ലേ എന്നും പ്രകടനത്തിനിടെ മുദ്രാവാക്യം വിളിച്ചു.
‘പ്രസ്ഥാനത്തിന് നേരെ വന്നാൽ എത് പൊന്നുമോനായാലും വീട്ടിൽക്കയറി കുത്തിക്കീറും. പ്രസ്ഥാനത്തെ തൊട്ടെന്നാൽ ചാവാൻ ഞങ്ങൾ തയ്യാറാകും,
ചാവാൻ ഞങ്ങൾ തയ്യാറായാൽ കൊല്ലാൻ ഞങ്ങൾ മടിക്കില്ല. ഓർമയില്ലേ കൃപേഷിനെ, ഓർമയില്ലേ ഷുഹൈബിനെ.വല്ലാണ്ടങ്ങ് കളിച്ചപ്പോൾ ചത്തുമലർന്നത് ഓർമയില്ലേ.’- എന്നൊക്കെയാണ് പ്രവർത്തകർ ആവേശത്തോടെ വിളിക്കുന്ന മുദ്രാവാക്യങ്ങൾ.
പ്രകോപനപരമായ മുദ്രാവാക്യത്തെക്കുറിച്ച് സി പി എം നേതാക്കളാരും ഇതുവരെ പ്രതികരിച്ചിട്ടില്ല. തിങ്കളാഴ്ച വൈകിട്ട് മുതൽ കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സംഘർഷമുണ്ടായിരുന്നു. ഇന്നലെ പയ്യോളിയിൽ ഏരിയാ തല വൻ പ്രതിഷേധറാലി സംഘടിപ്പിച്ചിരുന്നു.
കൊലവിളി മുദ്രാവാക്യങ്ങളുമായി തിക്കോടിയിൽ സി പി എം പ്രകടനം, വീഡിയോ കാണാം…
Discussion about this post