കൊച്ചി: സി പി എം സംസ്ഥാന സമ്മേളനത്തിന്റെ വേദി മാറ്റി. എറണാകുളം ബോൾഗാട്ടി പാലസിൽ നടത്താൻ നിശ്ചയിച്ചിരുന്നസമ്മേളനം കൊവിഡ് വ്യാപനം കണക്കിലെടുത്താണ് കൊച്ചി മറൈൻ ഡ്രൈവിലേക്ക് സമ്മേളനം മാറ്റിയത്. പ്രതിനിധി സമ്മേളനത്തിൽ 400 പേരും പൊതുസമ്മേളനത്തിൽ 1500 പേരും പങ്കെടുക്കും.
സാഹചര്യം അനുകൂലമായാൽ കൂടുതൽ പേരെ അനുവദിക്കുന്നത് ആലോചിക്കുമെന്നും സംഘം ചെയർമാൻ പി രാജീവ് പറഞ്ഞു. സമ്മേളനത്തിൽ പങ്കെടുക്കുന്നവർക്ക് ആർടിപിസിആർ നിർബന്ധമാക്കാനും തീരുമാനിച്ചിട്ടുണ്ട്.
മാർച്ച് ഒന്നു മുതൽ നാലുവരെയാണ് സംസ്ഥാന സമ്മേളനം നടക്കുക. മാറ്റി വച്ച ആലപ്പുഴ ജില്ലാ സമ്മേളനം 15, 16 തീയതികളിൽ നടക്കും. പൊതുസമ്മേളനം, പ്രകടനങ്ങൾ എന്നിവ ഒഴിവാക്കി പ്രതിനിധി സമ്മേളനം മാത്രമാണ് നടക്കുക.
Discussion about this post