തിക്കോടി : മുഖ്യമന്ത്രിക്കെതിരെ നടന്ന അക്രമത്തിൽ പ്രതിഷേധിച്ചും എൽ ഡി എഫ് സർക്കാറിനെതിരെ നടക്കുന്ന കള്ള പ്രചരണങ്ങൾക്കുമെതിരെ സി പി ഐ എം തിക്കോടി സൗത്ത് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിക്കോടി പഞ്ചായത്ത് ബസാറിൽ
പ്രതിഷേധ പ്രകടനവും പ്രതിഷേധ യോഗവും ചേർന്നു. പ്രതിഷേധ യോഗം സി പി ഐ എം പയ്യോളി ഏരിയ കമ്മിറ്റി സെക്രട്ടറി എം പി ഷിബു ഉദ്ഘാടനം ചെയ്തു. എൻ വി രാമക്യഷ്ണൻ അദ്ധ്യക്ഷനായി. സി പി ഐ എം ജില്ലാ കമ്മിറ്റിയംഗം ദീപ ഡി, വി ഹമീദ് മാസ്റ്റർ, സി അശ്വനി ദേവ് , എന്നിവർ പ്രസംഗിച്ചു. ബിജു കളത്തിൽ സ്വാഗതവും എൻ എം ടി അബ്ദുള്ളക്കുട്ടി
നന്ദിയും പറഞ്ഞു. ടി ഷീബ, ആർ വിശ്വൻ, കെ വി സുരേഷ് കുമാർ , പി കെ സത്യൻ, ഷാഹിദ . പി പി , കെ വി രാജീവൻ ,എം രാമചന്ദ്രൻ , പി കെ ശശികുമാർ എന്നിവർ നേതൃത്വം നൽകി.
Discussion about this post