കൊച്ചി: സി പി ഐ എം സംസ്ഥാന സമ്മേളനത്തിന് ഇന്ന് കൊച്ചിയില്‍ തുടക്കമായി. രാവിലെ 9.30ന് സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദന് ചെങ്കൊടി ഉയര്‍ത്തിയതോടെ സമ്മേളന നടപടികള്‍ക്ക് തുടക്കമാകും. കൊച്ചി മറൈന്‍ഡ്രൈവിലെ ബി രാഘവന് നഗറിലാണ് 4 ദിവസത്തെ സമ്മേളനം.
ഇന്നലെ ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലാണ് പതാക ഉയര്‍ത്തുന്ന വ്യക്തിയുടെ പേരു നിശ്ചയിച്ചത്. കുറച്ചുകാലങ്ങളായി സമ്മേളനവേദിയില്‍ വി. എസ് അച്യുതാനന്ദനാണ് പതാക ഉയര്‍ത്തിയിരുന്നത്. 400-ഒളം പ്രതിനിധികളും 23 നിരീക്ഷകരും 86 സംസ്ഥാന സമിതിയംഗങ്ങളുമാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.
പതാക ഉയർത്തലിനും രക്തസാക്ഷിമണ്ഡപത്തിൽ പുഷ്പാർച്ചനയ്ക്കും ശേഷം പ്രസീഡിയത്തെയും വിവിധ കമ്മിറ്റികളുടെ തെരഞ്ഞെടുപ്പ്, രക്തസാക്ഷി പ്രമേയാവതരണം എന്നിവ നടക്കും. തുടര്‍ന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സമ്മേളനം ഉദ്ഘാടനം ചെയ്യും. 12.15ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും.
വൈകുന്നേരം മുഖ്യമന്ത്രി പിണറായി വിജയന് നവകേരള നയരേഖ അവതരിപ്പിക്കും. വൈകിട്ട് 5.30ന് ഗ്രൂപ്പു ചർച്ച തുടങ്ങും. ബുധൻ രാവിലെ മുതൽ പൊതുചർച്ച തുടരും. നാലിനാണ് സംസ്ഥാന സമിതിയംഗങ്ങളുടെയും പുതിയ സെക്രട്ടറിയുടെയും തെരഞ്ഞെടുപ്പ്. വൈകുന്നേരം നടക്കുന്ന പൊതുസമ്മേളനത്തോടെ സംസ്ഥാന സമ്മേളനത്തിനു തിരശീല വീഴും.
Discussion about this post