കൊച്ചി: സി പി ഐ എം സംസ്ഥാന സമ്മേളനം കോടിയേരി ബാലകൃഷ്ണനെ തുടർച്ചയായി മൂന്നാം തവണയും സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്തു. സംസ്ഥാന സെക്രട്ടേറിയറ്റിലും കമ്മിറ്റിയിലും സമീപകാലത്തൊന്നും ഉണ്ടാകാത്ത മാറ്റം വരുത്തിയപ്പോൾ പുതിയ മുഖങ്ങൾ കമ്മിറ്റിയിലെത്തി. യുവപ്രാതിനിധ്യം വർധിച്ചു. 75 വയസായ എല്ലാവരെയും കമ്മിറ്റികളിൽനിന്ന് ഒഴിവാക്കിയപ്പോൾ മുഖ്യമന്ത്രിക്കു മാത്രമാണ് ഇളവ് അനുവദിച്ചത്. സംസ്ഥാന സമ്മേളനത്തിൽ ചർച്ച ചെയ്ത വികസന നയരേഖയ്ക്ക് അംഗീകാരം നൽകി. ഒരു അംഗത്തെ കൂടുതലായി ഉൾപ്പെടുത്തി 17 അംഗ സംസ്ഥാന സെക്രട്ടേറിയറ്റാണ് രൂപീകരിച്ചത്. സെക്രട്ടറിയറ്റിലെ എട്ടു പേർ പുതുമുഖങ്ങളാണ്. 89 അംഗ സംസ്ഥാന സമിതിയിൽനിന്ന് പഴയ 13 പേരെ ഒഴിവാക്കിയപ്പോൾ 16 പുതുമുഖങ്ങൾ പട്ടികയിൽ ഇടംപിടിച്ചു. എളമരം കരീം, ബേബി ജോൺ, എം വി ഗോവിന്ദന് എന്നിവർ സംസ്ഥാന സെക്രട്ടേറിയറ്റിൽനിന്ന് ഒഴിവാക്കപ്പെട്ടു. ബേബി ജോൺ ഒഴികെയുള്ളവർ കേന്ദ്ര കമ്മിറ്റി അംഗങ്ങളായതിനാൽ സംസ്ഥാന കമ്മിറ്റിയിൽ പങ്കെടുക്കാം. മുതിർന്ന നേതാവ് ജി സുധാകരനെയും ജെയിംസ് മാത്യുവിനെയും സംസ്ഥാന കമ്മിറ്റിയിൽനിന്ന് ഒഴിവാക്കി. ഇരുവരുടെയും ആവശ്യപ്രകാരമാണ് ഒഴിവാക്കിയതെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
മുതിർന്ന നേതാവ് പി ശശി ഏറെക്കാലത്തിനുശേഷം സംസ്ഥാന കമ്മിറ്റിയിൽ തിരികെയെത്തി. ജോൺബ്രിട്ടാസിനെയും സിപിഎം സംസ്ഥാന സമിതി ഓഫിസ് (എകെജി സെന്റർ) സെക്രട്ടറി സെക്രട്ടറി ബിജു കണ്ടക്കൈയെയും സംസ്ഥാന കമ്മിറ്റിയിലെ ക്ഷണിതാവാക്കി. എസ്എഫ്ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയായി ഡൽഹി കേന്ദ്രീകരിച്ചു പ്രവർത്തിച്ച ശേഷം കേരളത്തിൽ മടങ്ങിയെത്തിയ ബിജു ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. യുവജനക്ഷേമ ബോർഡ് അംഗവും കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റ് അംഗവുമാണ്.
സമ്മേളനത്തിൽ പങ്കെടുക്കാത്ത അനിൽകുമാറും വി ജോയിയും സംസ്ഥാന സമിതി അംഗങ്ങളായി. സലീഖ, ലതിക, ചിന്ത ജറോം എന്നിവർ പുതുതായി സംസ്ഥാന കമ്മിറ്റിയിലെത്തിയ വനിതകളായി. 175 പേരെ പാർട്ടി കോൺഗ്രസ് പ്രതിനിധികളായി തിരഞ്ഞെടുത്തു. എം സ്വരാജ്, പി എ മുഹമ്മദ് റിയാസ്, പി കെ ബിജു, പുത്തലത്ത് ദിനേശൻ എന്നിവർ എത്തിയതോടെ സംസ്ഥാന സെക്രട്ടേറിയറ്റിലും യുവ പ്രാതിനിധ്യം വർധിച്ചു. മുഖ്യമന്ത്രിക്കു പുറമേ അഞ്ചു മന്ത്രിമാരാണ് സെക്രട്ടേറിയറ്റിലുള്ളത്. കമ്മിറ്റികളിൽനിന്ന് ഒഴിവാക്കപ്പെട്ട വിഎസ് അച്യുതാനന്ദൻ, വൈക്കം വിശ്വൻ, പി കരുണാകരൻ, ആനത്തലവട്ടം ആനന്ദൻ, കെ ജെ തോമസ്, എം എം മണി എന്നിവരെ സംസ്ഥാന കമ്മിറ്റിയിൽ പ്രത്യേക ക്ഷണിതാക്കളാക്കി.
സംസ്ഥാന കമ്മിറ്റിയിൽ പുതുതായി എത്തിയവർ: എം എം വർഗീസ്, എ വി റസൽ, ഇ എൻ സുരേഷ്ബാബു, സി വി വർഗീസ്, പനോളി വൽസൻ, രാജു എബ്രഹാം, എ എ റഹിം, കെ അനിൽകുമാർ, വി ജോയ്, ഒ ആർ കേളു, കെ കെ ലതിക, കെ എൻ ഗണഷ്, വി പി സാനു, ചിന്താ ജറോം, കെ എസ് സലീഖ.
സംസ്ഥാന സെക്രട്ടേറിയറ്റിൽ പുതുതായി എത്തിയവർ: കെ കെ ജയചന്ദ്രൻ, ആനാവൂർ നാഗപ്പൻ, വി എൻ വാസവൻ, സജി ചെറിയാൻ, എം സ്വരാജ്, പി എ മുഹമ്മദ് റിയാസ്, പി കെ ബിജു, പുത്തലത്ത് ദിനേശൻ
സംസ്ഥാന കൺട്രോൾ കമ്മിഷൻ അംഗങ്ങളായി എൻ ചന്ദ്രൻ, കെ വി അബ്ദുൾഖാദർ, സി അജയകുമാർ, എസ് ജയമോഹൻ, പുഷ്പദാസ് എന്നിവരെയും തിരഞ്ഞെടുത്തു. വൈക്കം വിശ്വൻ, കെ പി സഹദേവൻ , പി പി വാസുദേവൻ, ആർ ഉണ്ണികൃഷ്ണപിള്ള, ജി സുധാകരൻ, കോലിയക്കോട് കൃഷ്ണൻനായർ, സി പി നാരായണൻ, കെ വി രാമകൃഷ്ണൻ, എം ചന്ദ്രൻ, ആനത്തലവട്ടം ആനന്ദൻ, എം എം മണി, കെ ജെ തോമസ്, പി കരുണാകരൻ എന്നിവരെ സംസ്ഥാന കമ്മിറ്റിയിൽനിന്ന് ഒഴിവാക്കി. മേയ്, ജൂൺ മാസത്തിൽ എല്ലാ പാർട്ടി ഘടകങ്ങളിലും വികസന രേഖ വിശദീകരിക്കുമെന്നും പാർട്ടിയിലെ വനിതാ അംഗസംഖ്യ ഒരു വർഷത്തിനുള്ളിൽ 21 ശതമാനമായി ഉയർത്തുമെന്നും കോടിയേരി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
സംസ്ഥാന സെക്രട്ടറിയറ്റംഗങ്ങൾ:
പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ, ഇ പി ജയരാജൻ, ടി എം തോമസ് ഐസക്, പി കെ ശ്രീമതി, എ കെ ബാലൻ, ടി പി രാമകൃഷ്ണൻ, കെ എൻ ബാലഗോപാൽ, പി രാജീവ്, കെ കെ ജയചന്ദ്രൻ, ആനാവൂർ നാഗപ്പൻ, വി എൻ വാസവൻ, സജി ചെറിയാൻ, എം സ്വരാജ്, മുഹമ്മദ് റിയാസ്, പി കെ ബിജു, പുത്തലത്ത് ദിനേശൻ.
സിപിഎം സംസ്ഥാന സമിതി അംഗങ്ങൾ:
പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ, ടി എം തോമസ് ഐസക്, ഇ പി ജയരാജൻ, പി കെ ശ്രീമതി, എം.സി. ജോസഫൈൻ, എ. വിജയരാഘവൻ, കെ. കെ. ശൈലജ, എളമരം കരീം, എ.കെ. ബാലൻ, എം. വി. ഗോവിന്ദൻ, ബേബി ജോൺ, ടി.പി. രാമകൃഷ്ണൻ, കെ.എൻ. ബാലഗോപാൽ, പി. രാജീവ്, കെ.രാധാകൃഷ്ണൻ, കെ.പി.സതീഷ് ചന്ദ്രൻ, എ.വി.ബാലകൃഷ്ണൻ മാസ്റ്റർ, സി.എച്ച്.കുഞ്ഞമ്പു, എം.വി. ജയരാജൻ, പി.ജയരാജൻ, കെ. കെ. രാഗേഷ്, ടി.വി.രാജേഷ്, എ.എൻ. ഷംസീർ, പി. ഗഗാറിൻ, സി.കെ. ശശീന്ദ്രൻ, പി.മോഹനൻ മാസ്റ്റർ, പി.സതീദേവി, എ.പ്രദീപ് കുമാർ, പി.എ. മുഹമ്മദ് റിയാസ്, ഇ .എൻ. മോഹൻദാസ്, പി.കെ. സൈനബ, പി.ശ്രീരാമകൃഷ്ണൻ, പി.നന്ദകുമാർ, സി.കെ. രാജേന്ദ്രൻ, എം.എൻ.കൃഷ്ണദാസ്, എം.ബി.രാജേഷ്, എ.സി. മൊയ്തീൻ, എൻ.ആർ. ബാലൻ, പി.കെ. ബിജു, എം.കെ. കണ്ണൻ, സി.എൻ. മോഹനൻ, കെ.ചന്ദ്രൻപിള്ള, സി.എം. ദിനേശ്മണി, എസ്. ശർമ്മ, എം.സ്വരാജ്, ഗോപി കോട്ടമുറിയ്ക്കൽ, കെ.കെ. ജയചന്ദ്രൻ, കെ.പി. മേരി, വി.എൻ.വാസവൻ, ആർ.നാസർ, സജി ചെറിയാൻ, സി.ബി. ചന്ദ്രാബാബു, സി.എസ്. സുജാത, കെ.പി.ഉദയഭാനു, എസ്. സുദേവൻ, പി. രാജേന്ദ്രൻ, ജെ. മേഴ്സിക്കുട്ടിയമ്മ, കെ. രാജഗോപാൽ, കെ. വരദരാജൻ, എസ്. രാജേന്ദ്രൻ, സൂസൻകോടി, കെ. സോമപ്രസാദ്, എം. എച്ച്. ഷാരിയാർ, ആനാവൂർ നാഗപ്പൻ, എം.വിജയകുമാർ, കടകംപള്ളി സുരേന്ദ്രൻ, ടി.എൻ. സീമ, വി.ശിവൻകുട്ടി, ഡോ. വി.ശിവദാസൻ, കെ. സജീവൻ, പുത്തലത്ത് ദിനേശൻ, എം.എം. വർഗ്ഗീസ്, എ.വി. റസ്സൽ, ഇ.എൻ.സുരേഷ് ബാബു, സി.വി.വർഗ്ഗീസ്, പനോളി വത്സൻ, രാജു എബ്രഹാം, എ.എ. റഹീം, വി.പി. സാനു, ഡോ. കെ.എൻ. ഗണേഷ്, കെ.എസ്. സലീഖ, കെ.കെ. ലതിക, പി.ശശി, കെ. അനിൽകുമാർ, വി. ജോയ്, ഒ.ആർ. കേളു, ഡോ. ചിന്ത ജെറോം
ക്ഷണിതാക്കൾ:
ജോൺ ബ്രിട്ടാസ്
ബിജു കണ്ടക്കൈ
പ്രത്യേക ക്ഷണിതാക്കൾ:
വി.എസ്.അച്യുതാനന്ദൻ
വൈക്കം വിശ്വൻ
പി.കരുണാകരൻ
ആനത്തലവട്ടം ആനന്ദൻ
കെ.ജെ. തോമസ്
എം.എം. മണി
സംസ്ഥാന സമിതിയിൽനിന്ന് ഒഴിവാക്കിയവർ:
1. വൈക്കം വിശ്വൻ (കോട്ടയം)
2. കെ.പി.സഹദേവൻ (കണ്ണൂർ)
3. പി.പി.വാസുദേവൻ (മലപ്പുറം)
4. ആർ.ഉണ്ണികൃഷ്ണപിള്ള (പത്തനംതിട്ട)
5. ജി.സുധാകരൻ
6. കോലിയക്കോട് കൃഷ്ണൻ നായർ
7. സി.പി.നാരായണൻ
8. കെ.വി.രാമകൃഷ്ണൻ (പാലക്കാട്)
9. എം.ചന്ദ്രൻ (പാലക്കാട്)
10. ആനത്തലവട്ടം ആനന്ദൻ
11. എം.എം.മണി
12. കെ.ജെ.തോമസ്
13. പി.കരുണാകരൻ
Discussion about this post