തിക്കോടി:തിക്കോടി ടൗണിൽ അടിപ്പാത അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സി പി ഐ എം നേതൃത്വത്തിൽ ബഹുജന ധർണ നടത്തി .മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് ധർണ ഉദ്ഘാടനം ചെയ്തു.തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ് അധ്യക്ഷത വഹിച്ചു . ലോക്കൽ സെക്രട്ടറി ബിജു കളത്തിൽ സ്വഗതം പറഞ്ഞു.
സി പി ഐ എം ജില്ലാ കമ്മിറ്റി അംഗങ്ങളായ എം പിഷിബു , ഡി ദീപ, ഏരിയ കമ്മിറ്റി അംഗങ്ങളായ ടി ഷീബ, എൻ വി രാമക്യഷ്ണൻ , ടി ചന്തു മാസ്റ്റർ, എൻ കെ അബ്ദുൾ സമദ്, ചന്ദ്രശേഖരൻ തിക്കോടി, പുഷ്പൻ തിക്കോടി, ഇബ്രാഹിം തിക്കോടി , ആർ വിശ്വൻ , പ്രനില സത്യൻ, ടി പി പുരുഷോത്തമൻ , മിനി എം എൻ , മിനി ഭഗവതി കണ്ടി, ഷാഹിദ പി പി , സുനിത വി എം ,എൻ കെ റഹീസ് എന്നിവർ അഭിവാദ്യം ചെയ്തു.
അനിൽ കരുവാണ്ടി, കെ വി രാജീവൻ , പി കെ ശശികുമാർ , അതുൽ വി കെ , ഗിരീഷ് ചെത്തിൽ , രവീന്ദ്രൻ എം കെ എന്നിവർ നേതൃത്വം നൽകി.
Discussion about this post