പയ്യോളി: കേരളം കലാപഭൂമിയാക്കാൻ ശ്രമിക്കുന്ന കോണ്ഗ്രസ്സ് ബിജെപി ഗൂഡാലോചനക്കെതിരെയും മുഖ്യമന്ത്രിയെ
ആക്രമിക്കാൻ ഉള്ള കോണ്ഗ്രസ്സ് ശ്രമങ്ങൾക്കെതിരെയും സി പി ഐ എം പയ്യോളി നോർത്ത് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടന്നു.

അയനിക്കാട് 24 -ാം മൈൽസിൽ നിന്നും ആരംഭിച്ച പ്രകടനം അയനിക്കാട് പോസ്റ്റാഫീസിന് സമീപം സമാപിച്ചു.

സി പി ഐ എം പേരാമ്പ്ര ഏരിയാ കമ്മിറ്റി മെമ്പർ പി പി രാധാകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു.
വി സുരേഷ് ചങ്ങാടത്ത് പ്രസംഗിച്ചു. ലോക്കൽ സിക്രട്ടറി എൻ സി മുസ്തഫ സ്വാഗതവും വിഷ്ണു രാജ് നന്ദിയും പറഞ്ഞു.

പ്രകടനത്തിന് എൻ സി മുസ്തഫ, എൻ ടി രാജൻ, സുധീഷ് രാജ്, പി സി ഗിരീഷ് കുമാർ, വി രവീന്ദ്രൻ, പി വി സജീന്ദ്രൻ നേതൃത്വം നൽകി.

Discussion about this post