പയ്യോളി: രാജ്യത്ത് ബോധപൂർവ്വം കലാപങ്ങൾ കുത്തിപ്പൊക്കാനുള്ള ശ്രമമാണ് ആർ എസ് എസ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും ഇതുവഴി വർഗീയതയെ ഉപയോഗിച്ചു തങ്ങളുടെ അധികാരം നിലനിർത്താനും ന്യൂനപക്ഷ ജനവിഭാഗങ്ങളെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് സംഘപരിവാർ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് സി പി ഐ എം ജില്ലാ കമ്മിറ്റി അംഗം കെ ടി കുഞ്ഞിക്കണ്ണൻ.
ഇതിനെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് ന്യൂനപക്ഷത്തിന് പേര് പറഞ്ഞു ന്യൂനപക്ഷ മത തീവ്രവാദ സംഘടനയായ എസ് ഡി പി ഐയും നടത്തിക്കൊണ്ടിരിക്കുന്നത്.
ഇതിനെതിരെ മതനിരപേക്ഷ നിലപാടുകൾ സ്വീകരിക്കുന്ന ജനവിഭാഗങ്ങളെ ഐക്യപ്പെടുത്തിക്കൊണ്ട് വർഗീയതയ്ക്കെതിരെയുള്ള ഐക്യനിര കെട്ടിപ്പടുക്കുക എന്നുള്ളതാണ് സിപിഎം മുന്നോട്ടുവച്ചിരിക്കുന്ന നയമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തെ കലാപ ഭൂമിയാക്കി മതസൗഹാർദ്ദം തകർക്കാനുള്ള ആർ എസ് എസ് – എസ് ഡി പി ഐ നീക്കത്തിനെതിരെ സിപിഐ എം സംസ്ഥാന വ്യാപകമായി തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ സംഘടിപ്പിക്കുന്ന ക്യാംപെയിനിൻ്റെ ഭാഗമായി, പയ്യോളി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ബഹുജന റാലിയും പൊതുയോഗവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പയ്യോളി ബീച്ച് റോഡിൽ നടന്ന പൊതുയോഗത്തിൽ ഏരിയ സെക്രട്ടറി എം പി ഷിബു അധ്യക്ഷത വഹിച്ചു. ജില്ല കമ്മിറ്റി അംഗങ്ങളായ എ എം റഷീദ്, ഡി ദീപ പ്രസംഗിച്ചു. പയ്യോളി സൗത്ത് ലോക്കൽ സെക്രട്ടറി പി വി മനോജൻ സ്വാഗതം പറഞ്ഞു.
Discussion about this post