പയ്യോളി: പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സി പി ഐ എം പയ്യോളി നോർത്ത് ലോക്കൽ തല വൃക്ഷത്തൈ നടൽ പരിപാടി 24 -ാം മൈൽ ബ്രാഞ്ചിൽ നടന്നു. ലോക്കൽ സിക്രട്ടറി എൻ സി മുസ്തഫ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. എൽ സി മെമ്പർമാരായ എൻ ടി രാജൻ, സുധീഷ് രാജ്, എം പി ബാബു, വിഷ്ണു രാജ്, ബ്രാഞ്ച് മെമ്പർമാർ തുടങ്ങിയവർ പങ്കെടുത്തു.
Discussion about this post